തെരഞ്ഞെടുപ്പിന്‍റെ പൊതുസാഹചര്യമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. നിലവിലെ സാഹചര്യത്തിൽ 13ൽ കുറയാത്ത സീറ്റുകൾ ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. വടകരയിൽ പാർട്ടിക്ക് ജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കണ്ണൂർ, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ നൽകിയ റിപ്പോർട്ട് പ്രകാരം സിപിഎം വിലയിരുത്തുന്നത്. വടകരയിൽ എല്ലാ പാർട്ടികളും ചേർന്ന് ഒരുമിച്ച് സിപിഎമ്മിനെ തോൽപ്പിക്കാൻ ശ്രമിക്കും. ബിജെപി വോട്ട് മറിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അത് മറികടന്ന് മികച്ച വിജയം നേടാൻ കഴിയുമെന്ന് സിപിഎം നേതൃത്വം പ്രതീക്ഷിക്കുന്നു.
advertisement
തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചുമൊക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 20, 2019 5:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വടകര പിടിച്ചെടുക്കും; 13ൽ കുറയാത്ത സീറ്റുകൾ ലഭിക്കും: CPM സെക്രട്ടേറിയറ്റ്