TRENDING:

'വി എസ് ജീവിച്ചിരുന്നുവെങ്കിൽ പത്മ പുരസ്കാരം നിരസിക്കുമായിരുന്നു'; കുടുംബം തീരുമാനിക്കട്ടെയെന്ന് എം എ ബേബി

Last Updated:

വിഎസ് അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ പത്മ പുരസ്കാരം നിരസിക്കുമായിരുന്നുവെന്നും മരണാനന്തര ബഹുമതിയായുള്ള പത്മവിഭൂഷണ്‍ പുരസ്കാരം വാങ്ങണോയെന്ന് തീരുമാനിക്കേണ്ടത് വി എസിന്‍റെ കുടുംബമാണെന്നും സിപിഎം ജനറൽ സെക്രട്ടറി

advertisement
ന്യൂഡൽഹി: വി എസ് അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ പത്മ പുരസ്കാരം നിരസിക്കുമായിരുന്നുവെന്നും മരണാനന്തര ബഹുമതിയായുള്ള പത്മവിഭൂഷണ്‍ പുരസ്കാരം വാങ്ങണോയെന്ന് തീരുമാനിക്കേണ്ടത് വി എസിന്‍റെ കുടുംബമാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി.
ഫോട്ടോ- ഇൻസ്റ്റഗ്രാം/ സിപിഎംസിസി
ഫോട്ടോ- ഇൻസ്റ്റഗ്രാം/ സിപിഎംസിസി
advertisement

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍ നൽകിയതിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നില്ല. നേരത്തെ പാർട്ടി നേതൃത്വത്തിൽ ഉണ്ടായിരുന്ന നാല് പേരും അവാർഡ് വ്യക്തിപരമായി നിരസിച്ചതാണ്.വി എസ് ജീവിച്ചിരുന്നു എങ്കിൽ അദ്ദേഹവും നിരസിക്കുമായിരുന്നു. ഇക്കാര്യത്തിൽ വി എസിന്‍റെ കുടുംബമാണ് തീരുമാനം എടുക്കേണ്ടത്. കേരളത്തിൽ എം ലീലാവതി, ടി പത്മനാഭൻ, ഗോപി ആശാൻ എന്നിവരെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന ചോദ്യം കൂടി ഉണണ്ടെന്നും എംഎ ബേബി പറഞ്ഞു.

ധനരാജ് ഫണ്ട് വിവാദം

ധനരാജ് ഫണ്ട് വിവാദത്തിൽ കണക്കിന്‍റെ കാര്യത്തിൽ പാര്‍ട്ടിക്ക് ഒരു സംശയവും ഇല്ലെന്നും കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടില്ലെന്നും എംഎ ബേബി പറഞ്ഞു. വി കുഞ്ഞികൃഷ്ണൻ ഉയര്‍ത്തിയ ആരോപണം കേരളത്തിലെ പാര്‍ട്ടിക്ക് കൈകാര്യം ചെയ്യാനാകും. ധനസമാഹരണം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഒരു സംശയവുമില്ല. വളരെ സുതാര്യമായിട്ടാണ് കൈകാര്യം ചെയ്തത്. പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ, ക്രമസമാധാന പ്രശ്നമില്ലാതെ അത് നടക്കണമെന്നും എം എ ബേബി പറഞ്ഞു.

advertisement

എസ്എൻഡിപി -എൻഎസ്എസ് ഐക്യം പാളിയതിലും എംഎ ബേബി പ്രതികരിച്ചു. സംഘടനകളുടെ പ്രധാന്യം വലുതാണെന്നും സഹകരണം നാടിന്‍റെ നന്മക്ക് വേണ്ടിയാണെങ്കിൽ നല്ലതാണെന്നും എം എ ബേബി പറഞ്ഞു.

പാത്രം കഴുകിയതിലും പ്രതികരണം

കുടുംബ സമ്പര്‍ക്ക പരിപാടിക്കിടെ പാത്രം കഴുകിയതുമായി ബന്ധപ്പെട്ട ട്രോളുകൾക്കും എം എ ബേബി മറുപടി നൽകി. കഴിച്ച പാത്രം കഴുകി വെക്കുന്നത് കമ്മ്യൂണിസ്റ്റ് രീതിയാണെന്നും മുതിര്‍ന്ന നേതാക്കളടക്കം ചെയ്യുന്നതാണെന്നും ചിലര്‍ തന്‍റെ പ്രവൃത്തിയെ കളിയാക്കി. അതിൽ അവര്‍ക്ക് മനസുഖം ഉണ്ടായതിൽ സന്തോഷം ഉണ്ടെന്നും എംഎ ബേബി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: CPM leader M A Baby stated that had V.S. Achuthanandan been alive, he would have declined the Padma Award. Regarding the Padma Vibhushan conferred posthumously, Baby remarked that the final decision on whether to accept the honour rests with VS’s family.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വി എസ് ജീവിച്ചിരുന്നുവെങ്കിൽ പത്മ പുരസ്കാരം നിരസിക്കുമായിരുന്നു'; കുടുംബം തീരുമാനിക്കട്ടെയെന്ന് എം എ ബേബി
Advertisement
Open in App
Home
Video
Impact Shorts
Web Stories