സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ ഉടൻ പുറത്തിറങ്ങും. പാർട്ടിയുടെ അനുമതിയോടെയാണ് ആത്മകഥ പുറത്തിറങ്ങുന്നത്. പുസ്തകം നവംബർ 3നു കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. പുസ്തക പ്രകാശനത്തിന് സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എൻ.ചന്ദ്രൻ ചെയർമാനും എം.പ്രകാശൻ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു
advertisement
‘പരിപ്പുവടയും കട്ടൻചായയും’ എന്ന പേരിൽ ഇ.പി.ജയരാജന്റെ ആത്മകഥ പുറത്തിറങ്ങാ പോകുന്നു എന്ന വാർത്ത പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഘട്ട വിവാദങ്ങളുണ്ടാക്കിയിരുന്നു. ആത്മകഥ പുറത്തിറങ്ങാൻ പോകുന്നതായി പ്രസാധകർ പരസ്യവും നൽകിയിരുന്നു. ആത്മകഥയിലെ ചില ഭാഗങ്ങൾ പുറത്തു വന്നതിനെത്തുടർന്ന് അത് തന്റെ ആത്മകഥയല്ലെന്നും ആർക്കും പ്രസിദ്ധീകരണത്തിനു നൽകിയിട്ടില്ലെന്നും പറഞ്ഞ് ഇ.പി.ജയരാജൻ രംഗത്തുവന്നു. ഇതോടെ ആത്മകഥ വിവാദവും തുടർന്ന് കേസുമായി.