ഇതും വായിക്കുക: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റിൽ
അന്വേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വന്നതിനുശേഷം ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം തീരുമാനിക്കും. മുഴുവൻ ആളുകളെയും തൂക്കി എടുത്ത് അകത്ത് ഇടാനാണ് മുഖ്യമന്ത്രി പറഞ്ഞത്, ഇനി പാർട്ടി പ്രവർത്തകൻ ആണെങ്കിലും ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കും. സർക്കാരിന് അനുകൂലമായി ജനങ്ങൾ വോട്ടു ചെയ്യും. സർക്കാർ തീരുമാനിച്ചിരിക്കുന്നത് സത്യസന്ധമായ നിലപാട്. ഇങ്ങനെ ഒരു സർക്കാരിനെ എവിടെ കാണാൻ കഴിയുമെന്നും രാജു എബ്രഹാം ചോദിച്ചു.
advertisement
തനിക്ക് പങ്കില്ല എന്നാണ് പത്മകുമാർ പറഞ്ഞത്. ആ സ്ഥാനത്ത് ഇരിക്കുമ്പോൾ ജാഗ്രത ഉണ്ടാകണമായിരുന്നു. ഏതു പരിശോധനയും സ്വാഗതം ചെയ്യും. എസ്ഐടിയുടേത് ശക്തമായ നടപടി. ഇനി ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവരെയും പ്രതിചേർത്ത് തുടർനടപടികൾ സ്വീകരിക്കണമെന്നും രാജു എബ്രഹാം ആവശ്യപ്പെട്ടു.
