വാർത്ത കാരണം തങ്ങൾക്ക് മാനഹാനിയുണ്ടായെന്നും പരാതിയിൽ പറയുന്നു. ഈ മാസം 16-നാണ് ഷാജഹാൻ തൻ്റെ യൂട്യൂബ് ചാനലിൽ വിവാദ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ സി.പി.എം. നേതാവ് കെ.ജെ. ഷൈനിൻ്റെ പരാതിയിൽ ഷാജഹാനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എമാരുടെ പരാതിയും വരുന്നത്.
ഷാജഹാൻ്റെ വിവാദ വീഡിയോയ്ക്ക് പിന്നാലെ കെ.ജെ. ഷൈനിനും എം.എൽ.എമാർക്കുമെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം വ്യാപകമായിരുന്നു. സൈബർ ആക്രമണത്തിലും വ്യാജ പ്രചാരണങ്ങളിലും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഷൈനിന്റെ തീരുമാനം.
advertisement
സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയാറാവണമെന്നാണ് കെ ജെ ഷൈൻ ഇന്നലെ ഫെയ്സ്ബുക്കിൽ കുറിച്ചത്.