തുടര്‍ച്ചയായി സംസ്ഥാനത്ത് ഇടതു ഭരണം വരുമെന്ന അവസ്ഥയുണ്ടായാല്‍ വലതുപക്ഷം ഒന്നിക്കും. ദേശീയ തലത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ബദല്‍ ആകാന്‍ ഇടതുപക്ഷത്തിനു മാത്രമെ സാധിക്കൂ.
Also Read 91 ലെ ശബരിമല വിധി ബോധപൂർവ്വമായിരുന്നു: മുഖ്യമന്ത്രി
കോരളത്തിലെ ഇടത് സര്‍ക്കാരിന്റെ നിലപാടാണ് ദേശീയ തലത്തില്‍ സ്വാധീനിക്കപ്പെടുന്നത്. ഇപ്പോള്‍ ഇടത് ഭരണത്തിന് തുടര്‍ച്ച ഉണ്ടാകും എന്ന അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഇതു തടയാന്‍ വലത് മുന്നണികള്‍ ഒന്നിച്ചിരിക്കുകയാണ്. ഇതിനായി മതശക്തികളെ ഇളക്കിവിടാന്‍ ശ്രമിക്കുന്നു. വിശ്വാസത്തിന്റെ പേരു പറഞ്ഞാണ് ഇതിന് ശ്രമിക്കുന്നത്.
advertisement
ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ രംഗത്തെത്തിയത് എന്‍.എസ്.എസ് മാത്രമാണ്. കോടതി വിധിക്ക് അനുകൂലമായിരുന്നു ആര്‍.എസ്.എസ്. എന്നാല്‍ എന്‍.എസ്.എസ് ആളുകളെ രംഗത്തിറക്കിയപ്പോള്‍ ആര്‍.എസ്.എസും നിലപാട് മാറ്റുകയായിരുന്നെന്നും കോടിയേരി ചൂണ്ടിക്കാട്ടി.