ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത്. മടങ്ങി വരുന്ന തീയതി സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി യാത്ര തിരിച്ച് മുന്നോ നാലോ ദിവസങ്ങൾ കഴിയുമ്പോൾ കോടിയേരിയും അമേരിക്കയിലേക്ക് പുറപ്പെടും. രണ്ടാഴ്ചത്തെ തുടർ ചികിത്സയാണ് കോടിയേരിക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ വരുന്ന രണ്ടാഴ്ചക്കാലമെങ്കിലും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സംസ്ഥാനത്തുണ്ടാവില്ല.
പാർട്ടി പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണ് ചികിത്സയ്ക്കായി ഇരുവരും വിദേശത്തേക്ക് പോകുന്നത്. ദീർഘകാലത്തേക്ക് മാറി നിൽക്കുന്നില്ല എന്നതിനാൽ പാർട്ടി സെക്രട്ടറിയുടെ ചുമതല കോടിയേരി മറ്റാർക്കും കൈമാറുന്നില്ല. പാർട്ടി സെന്ററാകും സെക്രട്ടറിയുടെ ചുമതല നിർവഹിക്കുക.
advertisement
കോടിയേരി ചികിത്സക്കായി ആദ്യം അവധിയെടുത്തപ്പോഴും പാർട്ടി സെന്ററായിരുന്നു സെക്രട്ടറിയുടെ ചുമതല നിർവഹിച്ചത്. പിന്നീട് ബിനീഷ് കോടിയേരിക്കെതിരെ ഇഡി കേസ് വന്ന സാഹചര്യത്തിലായിരുന്നു കോടിയേരി അവധിയെടുത്ത് ചുമതല എ വിജയരാഘവന് കൈമാറിയത്. അന്ന് കോടിയേരി ചികിത്സയ്ക്കായി അവധിയെടുത്തെന്നായിരുന്നു പാർട്ടി വ്യക്തമാക്കിയത്.
കൃഷിയിടത്തിലെ ഒഴുക്കുവെള്ളത്തിൽ മുഖം കഴുകിയപ്പോൾ കുളയട്ട മൂക്കിൽ കയറി; ജീവനോടെ പുറത്തെടുത്തത് മൂന്നാഴ്ചയ്ക്കുശേഷം
യുവാവിന്റെ മൂക്കിനുള്ളിൽ കയറിയ കുളയട്ടയെ (Leech) മൂന്നാഴ്ചയ്ക്കുശേഷം ജീവനോടെ പുറത്തെടുത്തു. ഇടുക്കി (iduuki) കട്ടപ്പന (Kattappana) പള്ളിക്കവല വാലുമ്മേൽ ഡിപിൻ ഏബ്രഹാമിന്റെ (38) വലതുമൂക്കിലാണ് 4 സെന്റിമീറ്ററോളം നീളമുള്ള കുളയട്ട കയറിയത്. കൃഷിയിടത്തിലെ ഒഴുക്കുവെള്ളത്തിൽനിന്ന് ഹോസ് ഉപയോഗിച്ച് എടുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ മൂക്കിൽ കയറിയതാകാമെന്നാണ് നിഗമനം.
മൂന്നാഴ്ച മുൻപാണ് ഡിപിന് അസ്വസ്ഥതകൾ അനുഭവപ്പെട്ട് തുടങ്ങിയത്. വലത് മൂക്കിലൂടെയും ഇടയ്ക്ക് വായിലൂടെയും രക്തം വരാൻ തുടങ്ങി. ആദ്യം കാര്യമാക്കിയില്ലെങ്കിലും ശ്വസിക്കാൻ ബുദ്ധിമുട്ടും മൂക്കടപ്പും നേരിട്ടതോടെ ചികിത്സ തേടി. എൻഡോസ്‌കോപ്പി ചെയ്തു നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഡോക്ടർ അഞ്ചു ദിവസത്തെ മരുന്ന് നൽകി വിട്ടു.
മൂന്നു ദിവസത്തിനുശേഷവും മാറ്റം ഉണ്ടാകാതെ വന്നതോടെ മറ്റൊരു ഡോക്ടറെ കണ്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മൂന്നു ദിവസം മരുന്ന് കഴിച്ചിട്ടും പ്രയോജനം ഉണ്ടാകാതെ വന്നതോടെ ഒരാഴ്ചത്തെ ആയുർവേദവും പരീക്ഷിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച പള്ളിക്കവലയിലെ ഡോ. ജോസ് കുര്യൻ മെമ്മോറിയൽ ക്ലിനിക്കിലെ ഡോക്ടർ ബി ശ്രീജമോളുടെയും അടുത്ത് ചികിത്സ തേടിയെത്തിയത്. ആദ്യ പരിശോധനയിൽ മൂക്കിലെ ചർമം പൊട്ടിയിരിക്കുന്നതും രക്തം വരുന്നതുമാണ് കണ്ടത്. വീണ്ടും നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളിൽ എന്തോ അനങ്ങുന്നതായി കണ്ടെത്തിയത്. തുടർന്ന് നാലു സെന്റിമീറ്ററോളം നീളമുള്ള കുളയട്ടയെ പുറത്തെടുക്കുകയായിരുന്നു.
ആഴ്ചകളായി തന്നെ ബുദ്ധിമുട്ടിച്ച പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് പ്ലാന്റർ കൂടിയായ ഡിപിൻ.