സ്വപ്നയ്ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു കോടി പോലും ഒന്നിച്ചു കണ്ടിട്ടില്ലെന്നും പിന്നെയല്ലേ മുപ്പത് കോടിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥ ജാഥയുടെ വിജയത്തിൽ അസ്വസ്ഥത പൂണ്ടവരാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തിരക്കഥ തയ്യാറാക്കാൻ പറ്റിയ ആളെ കിട്ടിയില്ലെങ്കിൽ ഇങ്ങനെ പൊളിയുമെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു. സ്വപ്നയുടെ ആരോപണത്തിൽ പറഞ്ഞ പേരല്ല മാധ്യമങ്ങൾ നൽകിയതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സ്വപ്നയ്ക്ക് തന്നെ നിശ്ചയമില്ല എന്താണ് പറയുന്നതെന്ന്. ആരോപണങ്ങളിൽ ചൂളിപോകുമെന്ന് ആരു കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
Mar 10, 2023 10:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കണ്ണൂരിൽ പിള്ളമാരില്ല; വിജേഷിനെ അറിയില്ല; സ്വപ്നയുടെ ആരോപണം മുഖവിലയ്ക്ക് എടുക്കുന്നില്ല'; എം വി ഗോവിന്ദൻ
