തെരഞ്ഞെടുപ്പുഫലം അവലോകനംചെയ്ത് കേന്ദ്രകമ്മിറ്റിയും സംസ്ഥാനകമ്മിറ്റിയും തയ്യാറാക്കിയ റിപ്പോർട്ട് കീഴ്ഘടകങ്ങളിൽ റിപ്പോർട്ടുചെയ്യും. ഇതിന് ജൂലായ് മൂന്ന്, നാല്, അഞ്ച് തിയതികളിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രീകരിച്ച് മേഖലായോഗം നടക്കും. ജില്ല, ഏരിയാ കമ്മിറ്റി അംഗങ്ങളും ലോക്കൽ സെക്രട്ടറിമാരും പങ്കെടുക്കും. ഇതിനുശേഷം ലോക്കൽ തലത്തിൽ പാർട്ടി അംഗങ്ങളുടെ ജനറൽബോഡിയോഗവും അനുഭാവിയോഗവും ചേരും.
ഓഗസ്റ്റിൽ ഓരോ ലോക്കൽ കമ്മിറ്റി തലത്തിലും കുടുംബയോഗങ്ങൾ വിളിച്ചുചേർക്കും. ജൂൺ 26ന് അടിയന്തരാവസ്ഥവിരുദ്ധ ദിനമായി ആചരിച്ച് കേന്ദ്രസർക്കാരിനെതിരേയുള്ള ജനകീയപ്രതിരോധം ശക്തിപ്പെടുത്തണം. ഏരിയാകമ്മിറ്റികൾക്കാണ് ഇതിന്റെ ചുമതല. ഓഗസ്റ്റ് 19ന് കൃഷ്ണപ്പിള്ള ദിനം വ്യത്യസ്തമായി ആചരിക്കാനും തീരുമാനിച്ചു. ഈ ദിനത്തിൽ സാന്ത്വനചികിത്സാപ്രവർത്തനം ഏറ്റെടുക്കാനാണ് നിർദേശം. ജനങ്ങളുടെ മനസ്സറിയാനുള്ള പ്രവർത്തനങ്ങളാണ് തിരുത്തൽ നടപടിയുടെ ആദ്യഘട്ടമായി സംസ്ഥാനസമിതി തയാറാക്കിയത്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ വരുന്ന പശ്ചാത്തലത്തിൽ അകന്നുപോയ വിശ്വാസികളെ തിരികെ എത്തിക്കുകയാണ് ലക്ഷ്യം.
advertisement