പെരിയബസാറില്‍ പ്രതിഷേധക്കാര്‍ എകെജി ഭവന് തീയ്യിടുകയും ചെയ്തിരുന്നു. ഇവിടത്തെ ഗ്രന്ഥശാല പൂര്‍ണമായും കത്തി നശിച്ചു. ജില്ലയില്‍ വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. വിലാപ യാത്ര എത്തിയതിനൊപ്പം പെരിയയില്‍ വ്യാപക അക്രമം അരങ്ങേറിയിരുന്നു.
Also Read: മരണത്തിലും വേര്‍പിരിയാതെ കൃപേഷും ശരത്തും; അന്ത്യവിശ്രമമൊരുക്കിയതും അടുത്തടുത്ത്
ഗ്രന്ഥശാലയുടെ തീയണയ്ക്കാന്‍ എത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയായിരുന്നു. തൊട്ടടുത്തുള്ള വനിതാ സര്‍വീസ് സഹകരണ സംഘത്തിന്റെ ഓഫീസിനു നേരെയും അക്രമം അരങ്ങേറി.
advertisement
പ്രദേശത്തെ 4 സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമമുണ്ടായി. പെരിയയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 4 സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പെരിയയില്‍ നിരവധി കടകള്‍ അടിച്ചു തകര്‍ത്തു.