അനില്‍കാന്തും മോന്‍സനുമായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലാണ് അനില്‍കാന്തില്‍ നിന്നും മൊഴി രേഖപ്പെടുത്തിയത്. പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കൊപ്പമാണ് മോന്‍സണ്‍ എത്തിയത്. പൊലീസ് മേധാവിയായ ശേഷം നിരവധിപ്പേര്‍ സന്ദര്‍ശിച്ചിരുന്നുവെന്നും പ്രവാസി സംഘടനകളുടെ പ്രതിനിധിയെന്ന നിലയില്‍ മോന്‍സന്‍ വന്നു കണ്ടുവെന്നുമാണ് അനില്‍കാന്ത് ക്രൈംബ്രാഞ്ചിന് വിശദീകരണം നല്‍കിയത്
ഡിജിപിയ്‌ക്കൊപ്പം ചിത്രം എടുക്കാന്‍ നേരത്ത് ആറുപേര്‍കൂടി ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഈ ഫോട്ടോയില്‍ നിന്ന് മറ്റു പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികളുടെ ചിത്രം വെട്ടിമാറ്റി മോന്‍സണും ഡിജിപിയും മാത്രമുള്ള ചിത്രമാക്കി മാറ്റി എ്ന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
advertisement
അതേസമയം പോലീസ് ക്ലബ്ല് അടക്കം താമസത്തിന് ഉപയോഗിച്ചിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. ഐജി ലക്ഷമണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോന്‍സന്‍ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പേരൂര്‍ക്കട പൊലീസ് ക്ലബിലും മോന്‍സന് ആതിഥേയത്യം നല്‍കിയിരുന്നു. രണ്ടുപ്രാവശ്യം ഐജി ലക്ഷമണയുടെ അതിഥിയായി വിഐപി റൂമില്‍ മോന്‍സന്‍ തങ്ങിയിട്ടുണ്ട്.
മോന്‍സന്‍ മാവുങ്കലിന്റെ തിരുമ്മല്‍ ചികിത്സയിലും തട്ടിപ്പ്. മോന്‍സന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ തിരുമ്മല്‍ ചികിത്സയ്ക്ക് സഹായിയായി പ്രവര്‍ത്തിച്ചുവെന്ന് വ്യക്തമായി. തിരുമ്മല്‍ പഠിച്ച ആളുകളല്ല ചികിത്സ നടത്തിയിരുന്നതെന്ന് ഡ്രൈവര്‍ ജെയ്‌സന്‍ ന്യൂസ് 18നോട് പറഞ്ഞു.
Also Read-തിരുമ്മൽ പഠിച്ചവരല്ല ചികിത്സ നടത്തിയത്; മോൺസന്‍റെ കൂടുതൽ തട്ടിപ്പ് പുറത്ത്
മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ നടത്തിയ ചികിത്സ വെറും തട്ടിപ്പായിരുന്നുവെന്നാണ് ഡ്രൈവറുടെ വെളിപ്പെടുത്തൽ.. ചികിത്സയെക്കുറിച്ച് പഠിച്ചവരല്ല തിരുമ്മൽ നടത്തിയത്. . യു ട്യൂബ് നോക്കി കാര്യങ്ങൾ മനസ്സിലാക്കിയാണ് തിരുമ്മൽ നടത്തിയ ഡ്രൈവര്‍ ജെയ്‌സന്‍ പറയുന്നു. ചികിത്സ നടത്തുന്ന സമയത്ത് എന്തെങ്കിലും പിഴവ് പറ്റുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. ഇക്കാര്യം മോന്‍സന്‍ മാവുങ്കലിനോട് പറഞ്ഞെങ്കിലും അക്കാര്യം ഗൗരവമായി എടുത്തില്ല.
തിരുമ്മല്‍ കേന്ദ്രത്തില്‍ സി സി ടി വി സ്ഥാപിച്ചിരുന്ന വിവരം വാര്‍ത്തകൾ പുറത്തു വന്നതിന് ശേഷം മാത്രമാണ് അറിഞ്ഞതെന്നും ജെയ്‌സണ്‍ വ്യക്തമാക്കി. കെ പി സി സി പ്രസിഡന്റ് കെ സുധാകരനുള്‍പ്പെടെ ഒട്ടേറെ പ്രമുഖരാണ് മോന്‍സന്റെ വീട്ടില്‍ ചികിത്സ തേടി എത്തിയത്.