അർജുന്‍റെ ആദ്യമൊഴിയിൽ ഉണ്ടായ വ്യതിയാനങ്ങളായിരുന്നു ഈ അപകടമരണം സംബന്ധിച്ച ദുരൂഹതകളിലേക്ക് കൊണ്ടുപോയത്. കഴിഞ്ഞയിടെ ബാലഭാസ്ക്കറിന്‍റെ ഒപ്പമുണ്ടായിരുന്ന രണ്ടുപേർ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ടിരുന്നു. ഇതിൽ ഒരാളെ പൊലീസ് അറസ്റ്റി ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ബാലഭാസ്ക്കറിന്‍റെ ബന്ധുക്കൾ തന്നെ ബാലഭാസ്ക്കറിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തിയിരുന്നു.
കഴിഞ്ഞദിവസം ബാലഭാസ്ക്കറിന്‍റെ അച്ഛൻ ഉണ്ണി, ഭാര്യ ലക്ഷ്മി, മറ്റ് ബന്ധുക്കൾ എന്നിവരിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് പാലക്കാടുള്ള ആയുർവേദ ആശുപത്രി, താമസിച്ച ലോഡ്ജ്, പോയ ക്ഷേത്രം ഇവിടങ്ങളിലെല്ലാം പോയി പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു.
advertisement
'നരേന്ദ്ര മോദി ശിവലിംഗത്തിലെ തേൾ' പരാമർശം; തരൂരിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു
എന്നാൽ, അപകടവുമായി ബന്ധപ്പെട്ട ഏറ്റവും നിർണായകമായ അർജുനിൽ നിന്ന് ക്രൈംബ്രാഞ്ചിന് മൊഴിയെടുക്കാൻ കഴിയുന്നില്ല. അതേസമയം, എത്രയും പെട്ടെന്ന് തന്നെ അർജുന്‍റെ മൊഴിയെടുക്കാൻ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
