'നരേന്ദ്ര മോദി ശിവലിംഗത്തിലെ തേൾ' പരാമർശം; തരൂരിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു
Last Updated:
ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണ് മോദിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ആർ എസ് എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ശശി തരൂരിന്‍റെ പമാര്‍ശം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തേൾ പരാമർശത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിന് ജാമ്യം ലഭിച്ചു. ഡൽഹി കോടതിയാണ് ശശി തരൂരിന് ജാമ്യം അനുവദിച്ചത്.
20, 000 രൂപയുടെ സ്വന്തം ബോണ്ടിൽ അഡിഷണൽ ചാഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് സമർ വിഷാൽ ആണ് ജാമ്യം അനുവദിച്ചത്. ഡൽഹിയിലെ ബി ജെ പി നേതാവ് രാജീവ് ബബ്ബാർ ആണ് തരൂരിനെതിരെ അപകീർത്തി കേസ് ഫയൽ ചെയ്തത്. കോൺഗ്രസ് നേതാവിന്‍റെ ഇത്തരത്തിലുള്ള പ്രസ്താവനയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു രാജീവ് ബബ്ബാറിന്‍റെ പരാതി.
ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണ് മോദിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ആർ എസ് എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ശശി തരൂരിന്‍റെ പമാര്‍ശം. കഴിഞ്ഞ വർഷം ബാംഗ്ലൂർ സാഹിത്യോത്സവത്തിൽ വച്ചായിരുന്നു ശശി തരൂരിന്റെ പരാമർശം.
advertisement
ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണ് മോദിയെന്നും കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നുമായിരുന്നു പരാമർശം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിന് കോടതി സമൻസ് അയച്ചിരുന്നു. ജൂണ്‍ ഏഴിന് ഹാജരാകണമെന്ന് ഡൽഹി കോടതി അയച്ച സമൻസിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് തരൂർ ഇന്ന് ഹാജരായത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2019 11:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'നരേന്ദ്ര മോദി ശിവലിംഗത്തിലെ തേൾ' പരാമർശം; തരൂരിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു


