TRENDING:

Kerala Police| ഉന്നതതല  പൊലീസ് യോഗത്തിൽ കളക്ടർമാർക്ക് വിമർശനം; പൊലീസ് നൽകുന്ന ഗുണ്ടാലിസ്റ്റിൽ കാര്യക്ഷമമായ നടപടി ഉണ്ടാകുന്നില്ല

Last Updated:

കാപ്പ പട്ടികയ്ക്ക് അംഗീകാരം നൽകുന്നതിൽ കളക്ടർമാരുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടാകുന്നതായി ഉന്നത ഉദ്യോഗസ്ഥർ പോലീസ് മേധാവി വിളിച്ചു ചേർത്ത യോഗത്തിൽ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കളക്ടർമാർക്ക് ഉന്നതതല പൊലീസ് യോഗത്തിൽ വിമർശനം. പോലീസ് നൽകുന്ന ഗുണ്ടാലിസ്റ്റിൽ കാര്യക്ഷമമായ നടപടി ഉണ്ടാകുന്നില്ല. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. കാപ്പ പട്ടികയ്ക്ക് (kaapa act)അംഗീകാരം നൽകുന്നതിൽ കളക്ടർമാരുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടാകുന്നതായി ഉന്നത ഉദ്യോഗസ്ഥർ പോലീസ് മേധാവി വിളിച്ചു ചേർത്ത യോഗത്തിൽ പറഞ്ഞു. സ്ത്രീ സുരക്ഷ ശക്തമാക്കുന്നതിന്  ഉൾപ്പെടെയുള്ള തീരുമാനങ്ങൾ യോഗം കൈക്കൊണ്ടു.
advertisement

കാപ്പാ നിയമപ്രകാരം നടപടിയെടുക്കാൻ ഫയൽ കലക്ട്രേറ്റുകളിലേക്ക് അയച്ചാലും സമയബന്ധിതമായി നടപടിയുണ്ടാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ചില ജില്ലകളിൽ നൂറിലധികം ശുപാർശകൾ തീരുമാനമാകാതെ കിടക്കുന്നുണ്ട്. ഈ അലംഭാവം ക്രമസമാധാന പരിപാലനത്തെ ബാധിക്കുന്നു. കമ്മിഷണർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും മജിസ്റ്റീരിയൽ അധികാരം നൽകി പൊലീസ് കമ്മിഷണറേറ്റ് രൂപീകരിച്ചാൽ പ്രശ്നത്തിനു പരിഹാരം ഉണ്ടാകുമെന്ന് ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

Also Read-രണ്ട് വർഷത്തിനിടെ ഏഴ് കേസുകൾ; യുവാവിനെ കാപ്പ ചുമത്തി ആറുമാസം കരുതൽ തടങ്കലിലാക്കി

advertisement

എന്നാൽ, ഇതു പൊലീസിന്റെ ജോലിഭാരം വർധിപ്പിക്കുമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. കാപ്പ കേസുകള്‍ കൈകാര്യം ചെയ്യാൻ കലക്ട്രേറ്റുകളിൽ പ്രത്യേക സെൽ ആരംഭിക്കണമെന്ന ആവശ്യവും യോഗത്തിലുണ്ടായി. ലഹരി കേസുകളിൽ പ്രതികളാകുന്നവരുടെ സ്വത്ത് കണ്ടെടുക്കുന്നതിനുള്ള നടപടികൾ കാര്യക്ഷമാക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചു.

Also Read-സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാരുണ്ട്; കേസടുക്കണമെന്ന് ഡിജിപി

എൻഡിപിഎസ് നിയമത്തിൽ ഇതിനുള്ള വ്യവസ്ഥയുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല. എൻഡിപിഎസ് നിയമം അനുസരിച്ച് വലിയ അളവിലുള്ള ലഹരി കണ്ടെത്തിയാൽ പ്രതികളുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ 90 ദിവസത്തിനുള്ളിൽ ചെന്നൈയിലുള്ള കോംപീറ്റന്റ് അഥോറിയെ അറിയിച്ച് അംഗീകാരം വാങ്ങണം.

advertisement

വസ്തുവകകൾ കണ്ടുപിടിച്ച് ഫ്രീസിങ് ഓർഡർ അയച്ച് അംഗീകാരവും വാങ്ങണം. കേസിൽ ശിക്ഷിക്കപ്പെട്ടാൽ സ്വത്തുകൾ കണ്ടെടുക്കാം. ഗുണ്ടകളുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിജിപി പറഞ്ഞു.വാഹന പരിശോധനയിൽ പോലീസ് മാന്യമായി പെരുമാറണം. പൊതു സ്ഥലത്ത് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സ്ഥാപിച്ചിരിക്കുന്ന സി സി ടി വി ക്യാമറകളുടെ കാര്യക്ഷമത ഉറപ്പ് വരുത്തണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്ഥാപനങ്ങളും സ്വകാര്യ സംഘടനകളും സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ തകരാറിൽ ആണെങ്കിൽ അത് പ്രവർത്തനക്ഷമമാക്കാൻ പോലീസ് സഹായം ചെയ്യണം.ഇതിന്ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് സഹായം തേടാമെന്നും യോഗത്തിൽ  തീരുമാനമായി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Police| ഉന്നതതല  പൊലീസ് യോഗത്തിൽ കളക്ടർമാർക്ക് വിമർശനം; പൊലീസ് നൽകുന്ന ഗുണ്ടാലിസ്റ്റിൽ കാര്യക്ഷമമായ നടപടി ഉണ്ടാകുന്നില്ല
Open in App
Home
Video
Impact Shorts
Web Stories