TRENDING:

വീണ്ടും കണ്ണില്ലാത്ത ക്രൂരത; രണ്ട് കീരികളെ കെട്ടിത്തൂക്കി കൊന്നു

Last Updated:

കാസർകോട് ജില്ലയിലാണ് സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർകോട്: തിരുവനന്തപുരത്ത് ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നതിന് പിന്നാലെ വീണ്ടും കണ്ണില്ലാത്ത ക്രൂരത. ഇത്തവണ കാസർകോട് നിന്നാണ് വാർത്ത. ജില്ലയിലെ കുമ്പഡാജെയിലാണ് രണ്ട് കീരികളെ കെട്ടിത്തുക്കി കൊന്ന നിലയില്‍ കണ്ടെത്തിയത്.
advertisement

മാര്‍പ്പിനടുക്ക ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള അക്കേഷ്യമരത്തില്‍ ബുധനാഴ്ച വൈകുന്നേരമാണ് കീരികളെ കൊന്ന് കെട്ടിത്തുക്കിയ നിലയില്‍ കണ്ടെത്തിയത്. ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്ന് നാട്ടുകാര്‍ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.

Also Read- ഗർഭിണിയായ പൂച്ചയെ തൂക്കിക്കൊന്നു; കേസെടുത്ത് പോലീസ്

തിരുവനന്തപുരം പാൽക്കുളങ്ങരയിൽ ദിവസങ്ങൾക്ക് മുൻപാണ് ഗർഭിണിയായ പൂച്ചയെ കൊട്ടിത്തൂക്കി കൊന്നനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീണ്ടും കണ്ണില്ലാത്ത ക്രൂരത; രണ്ട് കീരികളെ കെട്ടിത്തൂക്കി കൊന്നു