ഗർഭിണിയായ പൂച്ചയെ തൂക്കിക്കൊന്നു; കേസെടുത്ത് പോലീസ്
Last Updated:
ചിത്രങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ എത്തിയതോടെ സംഭവം വിവാദമായി
മനുഷ്യന്റെ ക്രൂരതാ മനോഭാവത്തിന് ഇരയായ മിണ്ടാ പ്രാണിയുടെ കഥ സോഷ്യൽ മീഡിയയിലൂടെ വായിച്ച പലരുടെയും മനസ്സ് ഇപ്പോഴും വിങ്ങുന്നുണ്ടാവും.
തിരുവനന്തപുരം പേട്ടക്ക് സമീപമുള്ള പാൽകുളങ്ങരയിലെ ഒരു വീടിന്റെ മതിലിനോട് ചേർന്നാണ് ഗർഭിണിയായ പൂച്ചയെ തൂക്കി കൊന്ന നിലയിൽ കണ്ടെത്തിയത്. മൃഗസ്നേഹിയായ പാർവതി മോഹനൻ ഈ ചിത്രങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ സംഭവം വിവാദമായി.
മനുഷ്യത്വത്തെ മരവിപ്പിക്കുന്ന സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. പാർവതി മോഹനന്റെ പരാതിയിൽ ആദ്യം കേസ് എടുക്കാതിരുന്ന വഞ്ചിയൂർ പോലീസ്, സംഭവം വിവാദമായതോടെ കേസ് രജിസ്റ്റർ ചെയ്തു. മൃഗങ്ങളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്നതിനെതിരെയുള്ള ഐ പി സി 429-ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
advertisement
Location :
First Published :
November 12, 2019 6:45 AM IST


