ഇതും വായിക്കുക: രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച യൂത്ത് കോൺഗ്രസ് മുൻ നേതാവ് താരാ ടോജോ അലക്‌സിനെതിരെ സൈബർ ആക്രമണം
സ്ത്രീകൾ ഭയന്ന് ഇയാളെപ്പറ്റി ചർച്ച ചെയ്യുകയാണ്. പറഞ്ഞുവരുന്ന കാര്യങ്ങളിലൊക്കെ എത്രത്തോളം വാസ്തവമുണ്ടെന്ന് വരുംദിവസങ്ങളിലേ അറിയാൻ കഴിയൂ. വല്ലാത്ത വിഷമമുണ്ട്. ഒന്നും പറയാതെ മിണ്ടാതിരിക്കാൻ ആവുന്നുമില്ല- എന്നാണ് ആശ കുറിച്ചത്. എന്നാൽ ഇതിന് താഴെ കടുത്ത വ്യക്തി അധിക്ഷേപ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഭർത്താവും ദേശീയ രാഷ്ട്രീയത്തിലെ തന്നെ പ്രമുഖനുമായ കെ സി വേണുഗോപാലിനെയും കടുത്ത ഭാഷയിൽ അധിക്ഷേപിക്കുന്നുണ്ട്. സോളർ കേസുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് അനുകൂല ഹാൻഡിലുകളിൽ നിന്ന് കെസിക്കെതിരെയാണ് വ്യക്തി അധിക്ഷേപം നടത്തുന്നത്. ഉമാ തോമസ് എംഎൽഎ, യൂത്ത് കോൺഗ്രസ് മുൻ നേതാവ് താരാ ടോജോ അലക്സ്, ബിന്ദുകൃഷ്ണ എന്നിവർക്കെതിരെയും രൂക്ഷമായ സൈബർ ആക്രമണമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം നടത്തുന്നത്.
advertisement
ഇതും വായിക്കുക: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ സംസാരിച്ച ഉമാ തോമസിന് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണം
ആശയുടെ കുറിപ്പ്
'ഒരു വ്യക്തിയെക്കുറിച്ച് മാധ്യമങ്ങള്‍ ദിവസവും പുറത്തുവിടുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് വലയില്‍ വീഴ്ത്താന്‍ പറ്റുമെന്നു പെട്ടെന്ന് മാഞ്ഞുപോകുന്ന മെസേജുകള്‍ പെണ്‍കുട്ടികള്‍ക്ക് അയക്കാന്‍ പറ്റുമെന്നും ഗൂഗിള്‍ പേയിലും മെസേജുകള്‍ അയക്കാന്‍ പറ്റുമെന്നും സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ പറ്റാത്തവിധത്തില്‍ മെസേജ് അയക്കാന്‍ പറ്റുമെന്നും മറഞ്ഞിരുന്ന് വീഡിയോകോള്‍ ചെയ്യാന്‍ കഴിയുമെന്നൊക്കെ വാര്‍ത്തകളിലൂടെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതൊക്കെ വീടുകളിലിരുന്ന് ചെറിയ കുട്ടികള്‍ പോലും ശ്രദ്ധിക്കുകയാണ്. സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ച ചെയ്യുകയാണ്. പറഞ്ഞുവരുന്ന കാര്യങ്ങളിലൊക്കെ എത്രത്തോളം വാസ്തവമുണ്ടെന്ന് വരുംദിവസങ്ങളിലേ അറിയാന്‍ കഴിയൂ. വല്ലാത്ത വിഷമമുണ്ട്. ഒന്നും പറയാതെ മിണ്ടാതിരിക്കാന്‍ ആവുന്നുമില്ല'