'ഞങ്ങൾക്ക് കേരളത്തിൽ രക്ഷയില്ലെന്ന് ജാവദേക്കർ പറഞ്ഞപ്പോൾ രക്ഷയില്ലെന്ന് ഇ പി മറുപടി നൽകി. എന്നാൽ, ബിജെപിയെ സഹായിച്ചാൽ പകരമായി എസ്എൻസി ലാവലിൻ കേസ് ഞങ്ങൾ ഇല്ലാതാക്കുമെന്നും സ്വർണക്കള്ളക്കടത്ത് കേസ് അവസാനിപ്പിക്കുമെന്നും ജാവദേക്കർ ജയരാജന് ഉറപ്പുകൊടുത്തു. അഡ്ജസ്റ്റ്മെന്റിന് വിധേയമാകാമോയെന്നും അമിത് ഷാ വന്ന് ഇക്കാര്യങ്ങളിൽ ഉറപ്പുതരുമെന്നും ജാവദേക്കർ ഇ പിയോട് പറഞ്ഞതായും നന്ദകുമാർ ആരോപിച്ചു.
'വൈദേകം' റിസോർട്ടിനേക്കുറിച്ചുള്ള പരാമർശമുണ്ടായപ്പോൾ, ആ വിഷയത്തിൽ തനിക്ക് ഒന്നും പേടിക്കാനില്ലെന്നും അക്കാര്യം പറഞ്ഞ് വിലപേശൽ വേണ്ടെന്നും ഇ പി പറഞ്ഞു. ഇതോടെ സുരേഷ് ഗോപിയെ എങ്ങനെയെങ്കിലും ജയിപ്പിച്ചെടുക്കണമെന്ന് ജയരാജനോട് ജാവദേക്കർ ആവശ്യപ്പെട്ടു. എന്നാൽ, അത് കേരളത്തിൽ നടക്കില്ലെന്ന് ഇ പി വ്യക്തമാക്കി. സിപിഎം അല്ല, ഘടകകക്ഷിയായ സിപിഐ ആണ് അവിടെ മത്സരിക്കുന്നതെന്നും അഡ്ജസ്റ്റ്മെന്റ് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
സുരേഷ് ഗോപിയെ മാറ്റാമോയെന്ന് ഇ പി ചോദിക്കുകയും പറ്റില്ലെന്നു ജാവദേക്കർ പറയുകയും ചെയ്തു. ഇതോടെ ചർച്ച പരാജയപ്പെട്ടു. പിന്നീട് നാലുതവണ ജാവദേക്കറുമായി താൻ ചർച്ചനടത്തിയെന്നും പിണറായി വിജയന്റെ സംരക്ഷകനായാണ് ഇ പി വന്നതെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.
ഇ പി ജയരാജിനോട് സംസാരിച്ചശേഷമാണ് ഇപ്പോൾ മാധ്യമങ്ങളെ കാണുന്നതെന്നും നന്ദകുമാർ പറഞ്ഞു. രമേശ് ചെന്നിത്തലയെയും കെ മുരളീധരനെയും പി കെ കുഞ്ഞാലികുട്ടിയെയും ജാവദേക്കർ കണ്ടിരുന്നു. പക്ഷേ ആ ശ്രമം പാഴായെന്നും നന്ദകുമാർ പറയുന്നു.