TRENDING:

Postmortem| മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നല്‍കാതെ വിട്ടുനല്‍കി; ഖബറടക്കത്തിനിടെ തിരികെ വാങ്ങി അധികൃതര്‍; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

Last Updated:

ബന്ധുക്കള്‍ മൃതദേഹം പള്ളിയിലെത്തിച്ച് ഖബറടക്കം നടത്തുന്നതിനിടെയാണ് ആശുപത്രിയില്‍ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ വാങ്ങിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂര്‍: അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ വിട്ടുനല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് ഗുരുതരവീഴ്ച. ഖബറടക്കത്തിനിടെ പിന്നീട് മൃതദേഹം തിരികെ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. വടക്കാഞ്ചേരി ഒന്നാം കല്ല് സ്വദേശി യൂസഫിന്റെ മൃതദേഹമാണ് ആശുപത്രിയില്‍ തിരികെ എത്തിച്ചത്.
Dead-body
Dead-body
advertisement

ബന്ധുക്കള്‍ മൃതദേഹം പള്ളിയിലെത്തിച്ച് ഖബറടക്കം നടത്തുന്നതിനിടെയാണ് ആശുപത്രിയില്‍ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ വാങ്ങിയത്. ഇന്നലെയാണ് യൂസഫ് മരിച്ചത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇല്ലാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രാവിലെ ഡ്യൂട്ടി ഡോക്ടര്‍ എത്തിയപ്പോഴാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയില്ലെന്നും മൃതദേഹം ബന്ധുക്കള്‍ കൊണ്ടുപോയെന്നും അറിഞ്ഞത്. ഇതോടെ മെഡിക്കല്‍ കോളജ് അധികൃതര്‍ മരിച്ചയാളുടെ ബന്ധുക്കളെ ബന്ധപ്പെട്ടു.

ജനപ്രതിനിധികള്‍ ഇടപെട്ടതോടെ ബന്ധുക്കള്‍ മൃതദേഹം വിട്ടുനല്‍കുകയായിരുന്നു. ഇതോടെയാണ് ആശുപത്രിയില്‍ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ കൊണ്ടുപോയത്. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതിന് പിന്നാലെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അടങ്ങിയ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിഴവ് വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും.

advertisement

ഇക്കഴിഞ്ഞ ജൂണ്‍ എട്ടിന് രാത്രി വടക്കാഞ്ചേരി കാഞ്ഞിരക്കോട് എ എച്ച് റീജന്‍സിക്ക് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു യൂസഫിന് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ യൂസഫിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ പ്രതാപ് സോമസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ തെളിവെടുപ്പ് നടത്തും. അപകടത്തില്‍ പരിക്കേറ്റ യൂസഫ് ഓര്‍ത്തോ വിഭാഗത്തിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി

വാഹനാപകടത്തിൽ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ വിട്ടുകൊടുത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ഇതുസംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

advertisement

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിനാണ് വീഴ്ച സംഭവിച്ചത്. വടക്കാഞ്ചേരി സ്വദേശി യൂസഫിന്‍റെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം നടത്താതെ വിട്ടുകൊടുത്തത്. കഴിഞ്ഞ എട്ടാം തീയതി വടക്കാഞ്ചേരി കാഞ്ഞിരക്കോടുണ്ടായ വാഹനാപകടത്തിലാണ് യൂസഫിന് പരിക്കേറ്റത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുക്കുകയായിരുന്നു. ‍പൊലീസ് നിര്‍ദേശമനുസരിച്ചാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ എത്തി മൃതദേഹം തിരികെയെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Postmortem| മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നല്‍കാതെ വിട്ടുനല്‍കി; ഖബറടക്കത്തിനിടെ തിരികെ വാങ്ങി അധികൃതര്‍; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി
Open in App
Home
Video
Impact Shorts
Web Stories