കുഞ്ഞുങ്ങളുടെ പിതാവ് എന്‍.സി ശരീഫിനെയും ബന്ധുക്കളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വന്ന് കണ്ടതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു തങ്ങള്‍. കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറിയാണ് എന്‍.സി ശരീഫ്.
You may also like:'ഇതാണോ നിങ്ങള്‍ പറഞ്ഞ നമ്പര്‍ വണ്‍? ഗര്‍ഭസ്ഥശിശുക്കളുടെ മരണത്തിൽ ആരോഗ്യമന്ത്രിയോട് ഡോ. എം.കെ. മുനീര്‍
advertisement
രണ്ട് സ്വകാര്യ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിട്ടും ശരീഫിന്റെ ഭാര്യയ്ക്ക് ശരിയായ ചികിത്സ ലഭിച്ചിരുന്നില്ല. സര്‍ക്കാരിന്റെ നിബന്ധന കാരണമാണ് ചികിത്സ നല്‍കാനാവാത്തത് എന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നത്.
അടിയന്തിരഘട്ടങ്ങളില്‍ പോലും ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങേണ്ടി വരുന്നത് അങ്ങേയറ്റം ഗൗരവമുള്ള കാര്യമാണ്. ആരോഗ്യരംഗത്ത് പതിറ്റാണ്ടുകളായുള്ള പരിശ്രമത്തിലൂടെ കേരളം നേടിയ സല്‍പേരിന് തീരാ കളങ്കമാണിത്.
ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എം.സ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് പി.വി അഹമ്മദ് സാജു എന്നിവരും തങ്ങളോടൊപ്പം ഉണ്ടായിരുന്നു.