TRENDING:

Karipur Air India Express Crash | കരിപ്പൂർ വിമാനദുരന്തത്തിൽ മരണം 17; മിംസിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെ നില ഗുരുതരം

Last Updated:

റൺവേയിൽ നിന്ന് തെന്നിമാറി മുപ്പതടി താഴ്ചയിലേക്ക് പതിച്ച വിമാനം മതിലിൽ ഇടിച്ച് രണ്ടായി പിളരുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്നും തെന്നിമാറി 35 അടി താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 17 പേരാണ് മരിച്ചത്. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 17 പേരാണ് മരിച്ചത്.
advertisement

അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

റൺവേയിൽ നിന്ന് തെന്നിമാറി മുപ്പതടി താഴ്ചയിലേക്ക് പതിച്ച വിമാനം മതിലിൽ ഇടിച്ച് രണ്ടായി പിളരുകയായിരുന്നു. വിമാനത്തിന്റെ മുൻഭാഗത്ത് ഉണ്ടായിരുന്നവരെയാണ് അപകടം ഗുരുതരമായി ബാധിച്ചതെന്നാണ് വിവരം.

അതേസമയം, കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (IX1344) വിമാനത്തിലെ മുഴുവൻ പേരെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. ജീവനക്കാരുൾപ്പെടെ 190 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

174 മുതിർന്നവരും 10 കുട്ടികളും ആറു ജീവനക്കാരുമാണ്. ദുബായിൽ നിന്ന് അവിടുത്തെ പ്രാദേശികസമയം രണ്ട് മണിക്ക് പുറപ്പെട്ട് ഇവിടെ വൈകുന്നേരം 07.27നാണ് എത്തേണ്ടിയിരുന്നത്.എയർപോർട്ട് കൺട്രോൾ റും നമ്പർ 0483 2719493, 2719321, 2719318, 2713020, 8330052468.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Karipur Air India Express Crash | കരിപ്പൂർ വിമാനദുരന്തത്തിൽ മരണം 17; മിംസിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെ നില ഗുരുതരം
Open in App
Home
Video
Impact Shorts
Web Stories