TRENDING:

ഉമ്മൻചാണ്ടിക്കെതിരെ വാട്സ്ആപ്പിലൂടെ അപകീർത്തി പ്രചരണം; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്

Last Updated:

മട്ടന്നൂർ പൊലീസ് വാട്സ്ആപ് ഗ്രൂപ്പിൽ ഉമ്മൻചാണ്ടിക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ വാട്സ്ആപ് ഗ്രൂപ്പിലൂടെ അപകീർത്തികരമായ പ്രചരണം നടത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സതീശൻ പാച്ചേനിയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
advertisement

മട്ടന്നൂർ പൊലീസ് വാട്സ്ആപ് ഗ്രൂപ്പിൽ ഉമ്മൻചാണ്ടിക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആയ സതീശന് എതിരെയാണ് പരാതി. കഴിഞ്ഞ ദിവസമാണ് ഗ്രൂപ്പിൽ വീഡിയോ വന്നത്.

You may also like: Payal Ghosh| #MeToo മുന്നേറ്റം ദുരുപയോഗം ചെയ്യുന്നു; അനുരാഗ് കശ്യപിന് പിന്തുണയുമായി താരങ്ങൾ

advertisement

സർവീസിലുള്ള ഉദ്യോഗസ്ഥൻ രാഷ്ട്രീയ താത്പര്യങ്ങൾക്കായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം ശ്രമം നടത്തിയെന്നും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

എസ്ഐ സതീശനെ വകുപ്പുതല നടപടിക്ക് വിധേയനാക്കി കേസെടുത്തത് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പരാതിയിൽ തെളിവും സാക്ഷികളും ഉണ്ടെന്നും സതീശൻ പാച്ചേനി വ്യക്തമാക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മൻചാണ്ടിക്കെതിരെ വാട്സ്ആപ്പിലൂടെ അപകീർത്തി പ്രചരണം; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്
Open in App
Home
Video
Impact Shorts
Web Stories