TRENDING:

'കയ്യും കാലും തല്ലിയൊടിക്കും'; വനിതാ തഹസിൽദാരോട് ദേവികുളം എംഎൽഎ എ.രാജയുടെ ഭീഷണി 

Last Updated:

ഉദ്യോഗസ്ഥരോട് മര്യാദയ്ക്ക് നിൽക്കാൻ പറയണമെന്നും ഇല്ലെങ്കിൽ അവരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നുമായിരുന്നു ഭീഷണി

advertisement
റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇടുക്കി ദേവികുളം എംഎൽഎ എ.രാജ. മൂന്നാർ സ്പെഷ്യൽ തഹസിൽദാർ സി. ഗായത്രിയുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് ഉദ്യോഗസ്ഥരോട് മര്യാദയ്ക്ക് നിൽക്കാൻ പറയണമെന്നും ഇല്ലെങ്കിൽ അവരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നും എ രാജ ഭീഷണി മുഴക്കിയത്. നിയമം മാത്രം നോക്കി നിന്നാൽ നാട്ടിൽ കെട്ടിടങ്ങൾ ഉയരില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിയമപരമായ കാര്യങ്ങൾ മാത്രമേ ചെയ്യാൻ കഴിയൂ എന്ന് തഹസിൽദാരും മറുപടി പറഞ്ഞു.
News18
News18
advertisement

മേഖലയിലെ പട്ടയഭൂമിയിൽ വീട് നിർമ്മാണത്തിന് ഉൾപ്പെടെ എൻ.ഒ.സി. (NOC) നൽകാത്തതിൽ പ്രതിഷേധിച്ച് എ. രാജയുടെ നേതൃത്വത്തിൽ ദേവികുളം താലൂക്ക് ഓഫീസിന് മുന്നിൽ കഴിഞ്ഞ ദിവസം ധർണ്ണ നടത്തിയിരുന്നു. കേരളത്തിലെ മറ്റ് ഭാഗങ്ങളിൽ പഞ്ചായത്ത് പെർമിറ്റ് ഉപയോഗിച്ച് വീട് നിർമ്മിക്കാൻ സാധിക്കുമെങ്കിലും മൂന്നാർ ഉൾപ്പെടെയുള്ള 13 വില്ലേജുകളിൽ തഹസിൽദാരുടെയോ സബ് കലക്ടറുടെയോ എൻ.ഒ.സി. നിർബന്ധമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ എട്ടു മാസമായി ഈ മേഖലയിൽ എൻ.ഒ.സി. അനുവദിക്കുന്നില്ലെന്നാണ് എംഎൽഎയുടെ പ്രധാന പരാതി. സർക്കാർ പദ്ധതിയായ ലൈഫ് മിഷൻ വഴി വീട് ലഭിച്ച പാവപ്പെട്ടവർക്ക് പോലും എൻ.ഒ.സി. നൽകാതെ റവന്യൂ ഉദ്യോഗസ്ഥർ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കയ്യും കാലും തല്ലിയൊടിക്കും'; വനിതാ തഹസിൽദാരോട് ദേവികുളം എംഎൽഎ എ.രാജയുടെ ഭീഷണി 
Open in App
Home
Video
Impact Shorts
Web Stories