TRENDING:

Sabarimala | പമ്പ കരകവിഞ്ഞു: തുലാമാസപൂജയ്ക്ക് ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

Last Updated:

തുലാമാസപൂജകള്‍ക്കായി ശനിയാഴ്ച വൈകുന്നേരമാണ് ശബരിമല നട തുറക്കുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തുലാമാസ പൂജയ്ക്ക് ശബരിമലയില്‍(Sabarimala) ഭക്തര്‍ക്ക് പ്രവേശനമില്ല. കനത്തമഴയ്ക്കുള്ള സാധ്യതയും പമ്പ(Pamba) കരകവിഞ്ഞ് ഒഴുകുന്നതുമാണ് കാരണം. ദര്‍ശനത്തിനായി ബേസ് ക്യാമ്പായ നിലയ്ക്കലില്‍ ഉള്‍പ്പെടെ ഭക്തര്‍ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഭക്തര്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
ശബരിമല
ശബരിമല
advertisement

അയ്യപ്പന്‍മാര്‍ക്ക് പ്രവേശനമില്ലെങ്കിലും പതിവ് പൂജകള്‍ക്ക് മുടക്കമുണ്ടാകില്ല. തുലാമാസപൂജകള്‍ക്കായി ശനിയാഴ്ച വൈകുന്നേരമാണ് ശബരിമല നട തുറക്കുക. വ്യാഴാഴ്ച നട അടയ്ക്കും. ആട്ട വിശേഷത്തിന് അടുത്തമാസം രണ്ടിന് രണ്ടു ദിവസത്തേക്കായി നട വീണ്ടും നട തുറക്കും.

മൂന്നാം തീയതി ഭക്തര്‍ക്ക ദര്‍ശനത്തിന് അനുമതി നല്‍കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ വീണ്ടും കനക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തുലാമാസ പൂജകള്‍ക്ക് ഭക്തരെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

advertisement

Also Read-Kerala Rains | നൊമ്പരമായി അലന്‍; ജന്മദിനത്തിലും തിരച്ചില്‍ തുടര്‍ന്ന് ബന്ധുക്കള്‍

20 മുതല്‍ 24 വരെ മഴ വീണ്ടും കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ക്കി ഡാം തുറന്ന സാഹചര്യത്തില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു.

Idukki Dam | ശക്തമായ മഴ തുടരുകയാണെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടിവരും; മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണെങ്കില്‍ ഇടുക്കി ഡാം(Idukki dam) തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇടുക്കി ഡാമില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ട്(Orange Alert) ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2397.86 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ട്(Red Alert) പ്രഖ്യാപിക്കും. എന്നാല്‍ വളരെ വേഗത്തില്‍ ഡാം തുറക്കുന്നതിലേക്ക് കടക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

advertisement

Also Read-Rains Kerala | ഷോളയാര്‍, കക്കി ഡാമുകള്‍ തുറന്നു; ചാലക്കുടിയില്‍ ജാഗ്രത നിര്‍ദേശം; ഇടമലയര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഡാമുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കും. ഇടുക്കി ഡാമിന്റെ സംഭരണശേഷി 2403 ആണ്. ഇത് എത്തുന്നത് വരെ കാത്തുനില്‍ക്കേണ്ടെന്നാണ് കെഎസ്ഇബി അധികൃതരും മന്ത്രിയും വ്യക്തമാക്കുന്നത്.

രണ്ട് ദിവസം ശക്തമായ മഴ ഉണ്ടായാല്‍ ഡാം തുറക്കേണ്ടി വരുമെന്നാണ് വിവരം. നിലവില്‍ മഴകുറഞ്ഞതിനാല്‍ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sabarimala | പമ്പ കരകവിഞ്ഞു: തുലാമാസപൂജയ്ക്ക് ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല
Open in App
Home
Video
Impact Shorts
Web Stories