കേസിന്റെ ചീഫ് ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ (SIT) ജിതേന്ദ്ര കുമാർ ദയാമ, ഐ.പി.എസ്സിന് മുന്നിൽ ഹാജരാകാനാണ് മനാഫിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. മുൻപ് വാക്കാലുള്ള അറിയിപ്പുകൾ നൽകിയിട്ടും മനാഫ് ഹാജരായിരുന്നില്ല. ഇതിനെത്തുടർന്നാണ് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി നോട്ടീസ് അയച്ചത്. കേസിനെ സംബന്ധിച്ച എല്ലാ തെളിവുകളും, ഇലക്ട്രോണിക് തെളിവുകളും, രേഖകളും, മറ്റ് വിവരങ്ങളും സഹിതം ഹാജരാകാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ധർമ്മസ്ഥല കേസിൽ നേരത്തെ ആരോപണങ്ങൾ ഉന്നയിച്ച ദൃക്സാക്ഷിക്കെതിരെ അന്വേഷണസംഘം കേസെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 05, 2025 8:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ധർമ്മസ്ഥലയിലെ ദുരൂഹമരണ കേസിൽ തെളിവുകളുമായി ഹാജരാവാൻ ലോറി ഉടമ മനാഫിനോട് പ്രത്യേക അന്വേഷണ സംഘം