TRENDING:

Dileep | അന്ന് കൂക്കിവിളിച്ചവർ ഇന്ന് ആർപ്പു വിളിക്കുന്നു; ദിലീപ് പുറത്തേക്ക്

Last Updated:

ഇന്ന് കൂക്കിവിളിക്ക് പകരം ആർപ്പുവിളികൾ. മാറാത്തതായി ഒന്ന് മാത്രം, നടൻ ദിലീപും അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരിയും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എട്ട് വർഷം പുറകോട്ടു പോയാൽ അന്ന് കേരളത്തിൽ ഏറെ ചർച്ചയായ ഒരു ദൃശ്യമുണ്ട്. കൊച്ചിയിലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലേക്ക് വിചാരണയ്ക്ക് കൊണ്ടുപോയ നടൻ ദിലീപിന് (Dileep) നേരെ, കോടതി മതിലിന് അരികിലായി കൂട്ടംകൂടി നിന്ന ജനം കൂക്കിവിളിക്കുന്നു. ചിലർ ദിലീപിന്റെ തന്നെ സിനിമയുടെ പേരായ 'വെൽക്കം ടു സെൻട്രൽ ജയിൽ' വിളിച്ചു പോലും അധിക്ഷേപിച്ചു. 2016ൽ ദിലീപ് അഭിനയിച്ച ചിത്രമായിരുന്നു അത്. അന്ന് ദിലീപിന്റെ മുഖത്ത് ഒരു പുഞ്ചിരി കാണാമായിരുന്നു. ഇനിയും എന്തെല്ലാമോ കലങ്ങിത്തെളിയാൻ ബാക്കിയുണ്ടെന്ന് അദ്ദേഹം മനസ്സിൽ കണക്കുകൂട്ടിയിരുന്നോ?
ദിലീപ് അന്നും ഇന്നും
ദിലീപ് അന്നും ഇന്നും
advertisement

ഇനി ഇന്നിൽ നിന്നും നോക്കാം. അതേ ദിലീപ് മറ്റൊരു കോടതി മുറിയിൽ നിന്നും പുറത്തേക്ക്. അന്നത്തെ പോലെ വിചാരണത്തടവുകാരനായല്ല, കുറ്റവിമുക്തനായ മലയാളി പ്രേക്ഷകരുടെ പ്രിയ നായകനായി. ജനപ്രിയ നായകനായി. ഇന്ന് കൂക്കിവിളിക്ക് പകരം ആർപ്പുവിളികൾ. മാറാത്തതായി ഒന്ന് മാത്രം, നടൻ ദിലീപും അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരിയും. മുകളിലേക്കുയർത്തി തൊഴുകൈയ്യോടെയും, കയ്യുയർത്തി അഭിവാദ്യം ചെയ്‌തും മധുരപലഹാര വിതരണം നടക്കുന്ന മുറ്റത്തേക്ക് ദിലീപ് നടന്നിറങ്ങി.

യുവനടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയും മറ്റ് അഞ്ചു പ്രതികളും കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി, എട്ടാം പ്രതിയായ ദിലീപിനെ വെറുതെവിടുകയായിരുന്നു. വിധിപ്രസ്താവത്തിനു ശേഷം ദിലീപ് പുറത്തിറങ്ങി കോടതി പരിസരത്ത് കൂടിനിന്ന മാധ്യമങ്ങളോട് സംസാരിച്ചു.

advertisement

'ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരേയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ ഉയര്‍ന്ന മേലുദ്യോഗസ്ഥയും അവര്‍ തിരഞ്ഞെടുത്ത ഒരുസംഘം ക്രിമിനല്‍ പോലീസുകാരുമാണ് കേസുണ്ടാക്കിയത്. അതിനായി കേസിലെ മുഖ്യപ്രതിയേയും കൂട്ടുപ്രതികളേയും കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞെു' എന്നായിരുന്നു കോടതിക്ക് പുറത്തുവന്ന ദിലീപിന്റെ ആദ്യ പ്രതികരണം.

കേസിൽ പ്രതിചേർക്കപ്പെട്ട ശേഷം ദിലീപ് അഭിനയ ജീവിതത്തിൽപ്പോലും തിരിച്ചടികൾ നേരിട്ടു. ജനപ്രിയ നായകനായ ദിലീപിന് കഴിഞ്ഞ എട്ട് വർഷങ്ങൾക്കുള്ളിൽ ഇറങ്ങിയ ചിത്രങ്ങളിൽ ഭൂരിപക്ഷവും വിജയം കണ്ടില്ല. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത 'പ്രിൻസ് ആൻഡ് ദി ഫാമിലി'യാണ് കൂട്ടത്തിൽ വേറിട്ട് നിൽക്കുന്ന ചിത്രം. ബാന്ദ്രയും തങ്കമണിയും പവി കെയർടേക്കർ ഇനിയും ഒ.ടി.ടി. റിലീസ് കാണാത്ത ചിത്രങ്ങൾ.

advertisement

കോമഡി എന്റെർറ്റൈനർ എന്ന നിലയിൽ ജനങ്ങൾക്ക് സ്വീകാര്യനായ ദിലീപ് അടുത്ത ചിത്രമായ ഭഭബയുടെ റിലീസിൽ പ്രതീക്ഷയർപ്പിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: If we go back eight years, there is a scene that was much talked about in Kerala at that time. People gathered near the court wall and shouted at actor Dileep, who was taken to the Angamaly Magistrate's Court in Kochi for trial. Today, the same Dileep is walking out of another courtroom. He has become the beloved hero of the Malayali audience after being acquitted. Instead of shouting, there are shouts

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Dileep | അന്ന് കൂക്കിവിളിച്ചവർ ഇന്ന് ആർപ്പു വിളിക്കുന്നു; ദിലീപ് പുറത്തേക്ക്
Open in App
Home
Video
Impact Shorts
Web Stories