TRENDING:

കേരളത്തില്‍ വന്ദേഭാരത് ടിക്കറ്റിന് എത്ര രൂപ? തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് എത്ര സമയമെടുക്കും? സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച

Last Updated:

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 501 കിലോമീറ്ററാണ് ദൂരം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളത്തില്‍ വന്ദേഭാരത് എത്തിയതിന്റെ ആവേശവും ചൂടും സോഷ്യല്‍ മീഡിയയിലും തകര്‍ക്കുകയാണ്. ചിലര്‍ ടിക്കറ്റ് നിരക്കുകളെക്കുറിച്ചും സമയ ലാഭത്തെക്കുറിച്ചുമാണ് ചര്‍ച്ചകളെങ്കില്‍ ചിലര്‍ മറ്റു ട്രെയിനുകളുടെ വേഗതയുമായി താരതമ്യപ്പെടുത്തുന്നുണ്ട്. കേരളത്തിലെ ട്രാക്കുകളില്‍ വന്ദേഭാരത് പറയുന്ന വേഗത്തില്‍ ഓടുമോ എന്ന ആശങ്കകളും ഉയരുന്നുണ്ട്.
advertisement

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 501 കിലോമീറ്ററാണ് ദൂരം. ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് തിരുവന്തപുരം-കണ്ണൂര്‍ സര്‍വീസിന് ഏഴ് മണിക്കൂറെടുക്കും എന്നാണ്. അങ്ങനെയെങ്കില്‍ വന്ദേഭാരതിന്റെ വേഗത മണിക്കൂറില്‍ ശരാശരി 71 കിലോമീറ്ററായിരിക്കും. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് വന്ദേഭാരത് സ്റ്റോപ്പുകള്‍.

Also Read-തിരുവനന്തപുരത്തിനും കണ്ണൂരിനും ഇടയിൽ ആറ് സ്റ്റോപ്പുകൾ; കേരളത്തിന് വന്ദേഭാരത് ട്രെയിൻ കിട്ടിയതിന് പിന്നിൽ എന്തു സമ്മർദം?

advertisement

കഴിഞ്ഞയാഴ്ച ചെന്നൈ-കോയമ്പത്തൂര്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചിരുന്നു. ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് 508 കിലോമീറ്ററാണ് ദൂരം. ചെന്നൈ – കോയമ്പത്തൂര്‍ വന്ദേഭാരത് ട്രെയിന്‍ (20643) ചെയര്‍ കാറിന് 1365 രൂപ നിരക്കാണ് ഈടാക്കുന്നത്. 308 രൂപ ഇതില്‍ കാറ്ററിങ് സര്‍വീസിനാണ് ഈടാക്കുക. എക്‌സിക്യൂട്ടീവ് ക്ലാസിന് 2485 രൂപ(369 രൂപ കാറ്ററിങ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നു) ചാര്‍ജ്. വന്ദേഭാരത് (20644) ട്രെയിനില ചെയര്‍ കാര്‍ 1215 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിന് 2,310 രൂപയുമാണ് നിരക്ക് വരുന്നത്.

advertisement

Also Read-വന്ദേ ഭാരത് ട്രെയിൻ റേക്കുകൾ പാലക്കാട്ടെത്തി; വൻ സ്വീകരണമൊരുക്കി ബിജെപി പ്രവർത്തകർ

ഇതനുസരിച്ച് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ഏകദേശം 1200-1300 രൂപക്ക് ഇടയിലായിരിക്കും വന്ദേഭാരത് ട്രെയിനിലെ ചെയര്‍ കാറിന് ടിക്കറ്റ് നിരക്ക്. സമൂഹമാധ്യമങ്ങളില്‍ ഇത് 1400വരെ പോകുന്നു. കൂടാതെ 9 മണിക്കൂറുനുള്ളില്‍ തിരുവനന്തപുരം-കണ്ണൂര്‍ യാത്ര ചെയ്യുന്ന ജനശതാബ്ദിക്ക് എസി ചെയര്‍കാറിന് 755 രൂപയാണ് എന്നതും സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാണിക്കുന്നു. ഏഴ് മണിക്കൂറുകൊണ്ട് എത്തുന്ന രാജധാനി എക്‌സ്പ്രസില്‍ 2 എസി സ്ലീപ്പര്‍ ടിക്കറ്റിന് 1235 രൂപയാണ് ചാര്‍ജ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തില്‍ വന്ദേഭാരത് ടിക്കറ്റിന് എത്ര രൂപ? തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് എത്ര സമയമെടുക്കും? സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച
Open in App
Home
Video
Impact Shorts
Web Stories