ആയുധധാരികളായ മൂന്ന് മുതൽ അഞ്ചു വരെ മാവോയിസ്റ്റുകളായിരുന്നു ബുധനാഴ്ച രാത്രി റിസോർട്ടിന് സമീപമെത്തിയത്. റിസോർട്ടിലെത്തിയ ഇവർ അവിടെയുള്ളവരോട് പണം ആവശ്യപ്പെടുകയായിരുന്നു. അതിനു ശേഷമാണ് ഏറ്റുമുട്ടലുണ്ടായത്. തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
വയനാട്ടില്‍ പൊലീസിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു
ആയുധധാരികളായ മാവോയിസ്റ്റുകളുടെ സാന്നിധ്യം ജില്ലയിൽ മുമ്പ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. വൈത്തിരി, സുഗന്ധഗിരി, അമ്പ തുടങ്ങിയ സ്ഥലങ്ങളിൽ ഇവർ എത്തിയതായി ദിവസങ്ങൾക്ക് മുമ്പു തന്നെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയിടെ ലക്കിടി വനമേഖലയോട് ചേർന്നു കിടക്കുന്ന കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന് എന്ന ഗ്രാമത്തിൽ ആയുധധാരികളായ മാവോയിസ്റ്റുകൾ എത്തുകയും നാട്ടുകാരുടെ മൊബൈൽ ഫോൺ ഓഫ് ചെയ്തതിനു ശേഷം പ്രസംഗിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. നാട്ടുകാരുടെ കൈയിൽ നിന്ന് പണവും ഇവിടെയുള്ള കടയിൽ നിന്ന് സാധനങ്ങളും വാങ്ങിയതിനു ശേഷമായിരുന്നു മാവോയിസ്റ്റുകൾ മടങ്ങിയത്.
advertisement