BREAKING: വയനാട്ടില്‍ പൊലീസിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു
Last Updated:
മാവോയിസ്റ്റ് സംഘത്തിലെ ഒരാള്‍ക്ക് വെടിയേറ്റ് ഗുരുതര പരിക്കേറ്റതായി സൂചന
ലക്കിടി: വയനാട്ടില്‍ പൊലീസിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. രാത്രി എട്ടുമണിയോടെയാണ് വെടിവെപ്പുണ്ടായ കാര്യം പൊലീസ് സ്ഥിരീകരിച്ചത്. വൈത്തിരിയ്ക്കും ലക്കിടിയ്ക്കും ഇടയിലുള്ള ലക്കിടി ഉപവന്‍ റിസോര്‍ട്ടിന് സമീപമാണ് വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. മാവോയിസ്റ്റ് സംഘത്തിലെ ഒരാള്‍ക്ക് വെടിയേറ്റ് ഗുരുതര പരിക്കേറ്റതായി സൂചനയുണ്ട്
മൂന്നംഗ സംഘമാണ് വെടിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. ഉപവന്‍ റിസോര്‍ട്ട് മാനേജരോട് സംസാരിച്ച സംഘം പണം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് നൈറ്റ് പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ വെടിയുതിര്‍ത്ത് രക്ഷപ്പെടുകയായിരുന്നു.
Also Read: പൊലീസ് തലപ്പത്ത് അഴിച്ചുപണി; ദക്ഷിണമേഖലാ എഡിജിപിയായി മനോജ് എബ്രഹാം
തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ട് സ്ഥലത്തെത്തി തെരച്ചില്‍ നടത്തവേ തണ്ടര്‍ബോള്‍ട്ടും പൊലീസും നേര്‍ക്കുനേര്‍ വെടിവെച്ചെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞയാഴ്ച അടിവാരത്ത് നാലുപേര്‍ എത്തിയിരുന്നു. കുറ്റ്യാടിയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
advertisement
വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘമാണിതെന്നാണ് സംശയിക്കുന്നത്. സിപിഐ മാവോയിസ്റ്റിന്റെ കബനി ദളമാണ് ഈ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 06, 2019 10:32 PM IST