TRENDING:

കോടതി സീൽചെയ്ത കടയിലകപ്പെട്ട കുരുവിക്ക് കളക്ടർ ഇടപെട്ട് മോചനം

Last Updated:

കടയുടെ ചില്ലു കൂടിനും മെറ്റൽ ഷട്ടറിനും ഇടയിലാണ് കുരുവി കുടുങ്ങിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് അടച്ചു പൂട്ടി സീൽചെയ്ത കടയ്ക്കുള്ളിൽ കുടുങ്ങിയ അങ്ങാടി കുരുവിക്ക് ജില്ലാ കളക്ടറുടെ ഇടപെടലിൽ ഒടുവിൽ മോചനം.കണ്ണൂർ ഉളിക്കൽ ടൌണിലുള്ള ഒരു തുണിക്കടയിലാണ് കുരുവി കുടുങ്ങിയത്. വ്യാപാരികൾ തമ്മിലുള്ള നിയമ തർക്കത്തെ തുടർന്ന് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ആറ് മാസമായി കട അടച്ചിട്ടിരിക്കുകയായിരുന്നു.രണ്ട് ദിവസം മുമ്പാണ് കടയുടെ ഗ്ലാസ് കൂടിനും മെറ്റൽ ഷട്ടറിനും ഇടയിൽ കുരുവി കുടുങ്ങിയത്.
News18
News18
advertisement

കെട്ടിടം കോടതി സീൽ ചെയ്തതോടെ വനം വകുപ്പിനും ഫയർഫോഴ്‌സിനും പോലും ഇടപെടാൻ അനുവാദമില്ലായിരുന്നു. പക്ഷിയുടെ ദുരവസ്ഥയിൽ വിഷമിച്ച നാട്ടുകാർ വെള്ളവും അരിയും ഒരു ഇടുങ്ങിയ വിടവിലൂടെ ഒരു നൂൽ കെട്ടി നൽകി കുരുവിയെ പരിപാലിക്കാൻ ശ്രമിച്ചെങ്കിലും കുരുവി കൊടും ചൂടിൽ കുടുങ്ങിപ്പോയി.

കടയിൽ കുടുങ്ങിയ കുരുവിയുടെ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞതോടെ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഉടൻ തന്നെ ഇടപെടുകയും കട തുറക്കാനുള്ള നടപടികൾ തുടങ്ങാൻ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിക്കുകയും ചെയ്തു.

advertisement

ജില്ലാ ജഡ്ജി നിസാർ അഹമ്മദും സ്ഥലം സന്ദർശിച്ചു.കടതുറക്കാൻ ഹൈക്കോടതിയിൽ നിന്നുള്ള അനുമതി വേഗത്തിൽ ലഭിക്കുകയും ജഡ്ജിയുടെ സാന്നിധ്യത്തിൽ കട തുറക്കുകയും ചെയ്തു. ഷട്ടറുകൾ ഉയർന്നപ്പോൾ, കുരുവി തുറന്ന ആകാശത്തേക്ക് സ്വതന്ത്രമായി പറന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

"നിയമം മനുഷ്യരുടെയോ മൃഗങ്ങളുടെയോ ജീവന് ഒരു ഭാരമാകരുതെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. എല്ലാ ജീവനും പ്രധാനമാണ്, ഒരു കുരുവിയുടെ ജീവന്‍ പോലും," ജില്ലാ ജഡ്ജി നിസാർ അഹമ്മദ് പറഞ്ഞു.ജില്ലാ കളക്ടർ എന്നെ അറിയിച്ചപ്പോൾ, ഞാൻ ഉടൻ തന്നെ ഹൈക്കോടതി ജഡ്ജിമാരെ ബന്ധപ്പെടുകയും കട തുറക്കാൻ അനുമതി നേടുകയും ചെയ്തു. നാട്ടുകാരും മാധ്യമങ്ങളും കാണിച്ച അനുകമ്പ പ്രശംസനീയമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോടതി സീൽചെയ്ത കടയിലകപ്പെട്ട കുരുവിക്ക് കളക്ടർ ഇടപെട്ട് മോചനം
Open in App
Home
Video
Impact Shorts
Web Stories