TRENDING:

കേരളത്തിൽ ഏറ്റവുമധികം വൃക്ക മാറ്റി വെക്കൽ നടത്തിയ ഡോ.ജോർജ് പി.എബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി

Last Updated:

കൊച്ചിയിലെ ഫാം ഹൗസിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളത്തിൽ ഏറ്റവും അധികം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഡോ.ജോർജ് പി എബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പിജി ഫാം ഹൗസിൽ കഴിഞ്ഞദിവസം  രാത്രി തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയർ സർജനാണ്.
News18
News18
advertisement

സഹോദരനും മറ്റൊരാൾക്കും ഒപ്പം അദ്ദേഹം കഴിഞ്ഞദിവസം  വൈകിട്ട് വരെ ഫാം ഹൗസിൽ ഉണ്ടായിരുന്നു. പിന്നീട് രാത്രിയോടെ സഹോദരനും കൂടെയുള്ള ആളും മടങ്ങി. പിന്നീട് രാത്രി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടം നടത്തും. 25000ത്തോളം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് ഡോക്ടർ ജോർജ് പി എബ്രഹാം നേതൃത്വം നൽകിയിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. സാധിക്കുന്നില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിൽ ഏറ്റവുമധികം വൃക്ക മാറ്റി വെക്കൽ നടത്തിയ ഡോ.ജോർജ് പി.എബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories