സെപ്റ്റംബർ നാലിനാണ് സച്ചിൽ ദേവ് എംഎൽഎയുമായുള്ള വിവാഹം നടക്കുന്നത്. തിരുവനന്തപുരം എ.കെ.ജി. ഹാളിൽ വെച്ചായിരിക്കും വിവാഹമെന്ന് നേരത്തെ തന്നെ ഇരുവരും അറിയിച്ചിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കല്യാണ ക്ഷണക്കുറിപ്പുമായി ആര്യാ രാജേന്ദ്രൻ എത്തിയിരിക്കുകയാണ്. പരമാവധി ആളുകളെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്ന് കുറിപ്പിൽ ആര്യാ രാജേന്ദ്രൻ അഭ്യർത്ഥിച്ചു.
മാർച്ച് ആറിനാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എകെജി സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. ബാലസംഘം, എസ്എഫ്‌ഐ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ച ഇരുവരും സുഹൃത്തുക്കളായിരുന്നു.
advertisement
നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് കോഴിക്കോട് സച്ചിൻ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് തിരുവനന്തപുരം സ്വദേശിയായ ആര്യ രാജേന്ദ്രൻ. 21-ാം വയസിൽ ആര്യ തിരുവനന്തപുരം മേയർ പദവിയിലെത്തിയ ആര്യ ദേശീയ ശ്രദ്ധ നേടിയിരുന്നു.