ആദ്യ ആറ് ദിവസത്തെ കണക്ക് പ്രകാരം അരവണ വിൽപനയിലൂടെ ലഭിച്ചത് മൂന്ന് കോടി പതിനാല് ലക്ഷം രൂപ മാത്രമാണ്, കഴിഞ്ഞ വർഷം ഇത് ഒൻപത് കോടിയിൽ അധികമായിരുന്നു. കഴിഞ്ഞ വർഷം ഒന്നര കോടി രൂപയ്ക്ക് അപ്പം വിറ്റ സ്ഥാനത്ത് ഇത്തവണ 29 ലക്ഷം രൂപയ്ക്ക് മാത്രമാണ് വിൽപന നടന്നത്. കാണിക്ക ഇനത്തിലുള്ള വരുമാനവും പകുതിയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഏഴ് കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപ കാണിക്ക ഇനത്തിൽ ലഭിച്ചത് ഇത്തവണ മൂന്ന് കോടി 83 ലക്ഷമായി കുറഞ്ഞു. അഭിഷേകത്തിലും, മുറിവാടക ഇനത്തിലും വരുമാനം പകുതിയായി കുറഞ്ഞു. ആകെ കഴിഞ്ഞ വർഷം 22 കോടി 82 ലക്ഷം രൂപ ലഭിച്ച സ്ഥാനത്ത് ഇന്നലെവരെ 8 കോടി 39 ലക്ഷം മാത്രമാണ് ലഭിച്ചത്.
advertisement
നിയന്ത്രണങ്ങൾ നീക്കിയതോടെ ശബരിമലയിൽ തീർത്ഥാടകർ വർധിച്ചു
ലേലത്തുക കൂട്ടിയതിനാൽ കടകളുടെ ലേലത്തിൽ വലിയ കുറവ് സംഭവിച്ചിട്ടില്ല.. തീർത്ഥാടകരുടെ വരവ് നാലിലൊന്നായ് കുറഞ്ഞ സ്ഥാനത്താണ് വരുമാനത്തിലും കുറവ് ഉണ്ടായത്. എന്നാൽ കാണിക്ക ഇടരുത്, അപ്പം അരവണ വാങ്ങരുത് എന്നിങ്ങനെയുള്ള സംഘപരിവാർ സംഘടനകളുടെ കാമ്പയ്ൻ വലിയ രീതിയിൽ ബാധിച്ചിട്ടില്ലെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക് കൂട്ടൽ. തീർത്ഥാടകരുടെ എണ്ണം കൂടുന്നതോടെ വരുമാനം പൂർവ്വ സ്ഥിതിയിലാകുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ.