TRENDING:

3 മാസത്തിനിടെ 19 തവണ ജോമോൻ വേഗ പരിധി ലംഘിച്ചു; ബസ് ഉടമയും അറസ്റ്റില്‍ 

Last Updated:

പ്രേരണാകുറ്റം ചുമത്തിയാണ് ബസ് ഉടമ അരുണിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വടക്കഞ്ചേരി അപകടത്തിൽ ടൂറിസ്റ്റ് ബസ് ഉടമയും അറസ്റ്റിൽ. കോട്ടയം സ്വദേശി അരുണിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഡ്രൈവർ ജോമോനെതിരെ നരഹത്യാക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് അരുണിനെയും അറസ്റ്റ് ചെയ്തത്.
advertisement

അപകടത്തിന് കാരണക്കാരനായ ഡ്രൈവർ ജോമോൻ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ 19 തവണ വേഗപരിധി ലംഘിച്ച് വാഹനം ഓടിച്ചു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതേത്തുടർന്ന് ജോമോനെതിരെ നരഹത്യക്കുറ്റം ചുമത്തിയതിനൊപ്പം ബസുടമ അരുണിനെ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അപകടത്തിന് തൊട്ടു മുൻപുള്ള ദൃശ്യങ്ങളിലും വിവരങ്ങളിലും ഡ്രൈവറുടെ കടുത്ത അനാസ്ഥ വ്യക്തമായിരുന്നു.

ഇതിനിടെ ഡ്രൈവർ ജോമോനെ അപകടം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മുൻപിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് വേഗം കുറച്ചത് കൊണ്ടാണ് ബസ് വെട്ടിക്കേണ്ടി വന്നതെന്ന് ജോമോൻ പൊലീസിനോട് വിശദീകരിച്ചു. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്നറിയാൻ രക്തസാപിൾ കാക്കനാട്ടെ ലാബിലേക്കയച്ചിട്ടുണ്ട്.

advertisement

Also Read-വടക്കാഞ്ചേരി അപകടം; മരിച്ച യാത്രക്കാർക്ക് 10 ലക്ഷം രൂപ ഇൻഷറൻസ് തുക വേ​ഗത്തിൽ ലഭ്യമാക്കുമെന്ന് KSRTC

ഡ്രൈവർക്കെതിരെ മുൻപ് ഇത്തരം കേസുകളുണ്ടായിരുന്നോ, മറ്റു സംസ്ഥാനങ്ങളിൽ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്നിവ പരിശോധിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും വിശദ പരിശോധന ആരംഭിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, വെള്ളിയാഴ്ച സംസ്ഥാനത്ത് 134 ബസുകൾക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടിയെടുത്തു. വേഗപ്പൂട്ടിലെ കൃത്രിമം, അനധികൃത രൂപമാറ്റം ഉൾപ്പെടെ വ്യാപക ക്രമക്കേട് കണ്ടെത്തി. ആകെ 2.16 ലക്ഷം രൂപ പിഴ ഈടാക്കി. 10 ദിവസം പരിശോധന നീണ്ടുനിൽക്കും. എറണാകുളം കാക്കനാട് എത്തിയ 20 ടൂറിസ്റ്റ് ബസുകൾക്ക് പിഴയിട്ടു. ആലപ്പുഴയിൽ 36 ബസുകൾക്കെതിരെ നടപടിയെടുത്തു. കണ്ണൂരിലും പരിശോധന ശക്തമാക്കി. ഇടുക്കി വണ്ടിപ്പെരിയാറിൽ 13 ബസുകൾക്കെതിരെ നടപടിയെടുത്തു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
3 മാസത്തിനിടെ 19 തവണ ജോമോൻ വേഗ പരിധി ലംഘിച്ചു; ബസ് ഉടമയും അറസ്റ്റില്‍ 
Open in App
Home
Video
Impact Shorts
Web Stories