ഇപ്പോഴത്തെ കാലത്തെ ആധുനിക വാഹനങ്ങൾ ശബ്ദമലിനീകരണമില്ലാത്തവയാണ്. അതുകൊണ്ടു തന്നെ വനമേഖലകളിൽ മൃഗങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നില്ല. മുൻപു വാഹനങ്ങൾ കാണുമ്പോൾ ഓടിയൊളിച്ചിരുന്ന മൃഗങ്ങൾ ഇപ്പോൾ സന്തോഷത്തോടെ അടുത്തേക്ക് വരികയാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഒരു വന്യമൃഗത്തിനു വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കൊണ്ട് ദോഷകരമായിട്ടുള്ള അനുഭവം ഉണ്ടായിട്ടില്ല. പിന്നെ എന്തിനാണ് രാത്രി യാത്ര നിരോധിക്കുന്നത്. യാത്ര നിരോധനം മൃഗങ്ങള്‍ക്കല്ല. അത് ജനങ്ങള്‍ക്ക് എതിരായിട്ടുള്ളതാണ്. ആയതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ തുടരെ തുടരെ എടുത്തുകൊണ്ടിരിക്കുന്ന ഇത്തരം നിലപാടുകള്‍ പുനഃപരിശോധിക്കണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.
advertisement
Also read-കലോത്സവ ഉദ്ഘാടനത്തിനിടെ അധ്യാപകര്‍ സംസാരിച്ചു; പ്രസംഗം നിർത്തി സ്പീക്കര്‍ പിണങ്ങിയിറങ്ങി
വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ കാലിത്തീറ്റക്കായി കര്‍ണാടകയില്‍ നിന്നും ചോളത്തണ്ട് കൊണ്ടുവരുന്നത് നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എല്‍ഡിഎഫ് മാര്‍ച്ച് നടത്തിയത്. രാത്രിയാത്ര നിരോധന വിഷയത്തിൽ, ദേശീയ നേതാവായ രാഹുൽ ഗാന്ധിക്ക് ഏറെ സമ്മർദങ്ങൾ ചെലുത്താനാകും. എന്നാൽ നിഷേധാത്മക നിലപാടാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. ബിജെപിക്കെതിരെ മതനിരപേക്ഷ ശക്തിയായി ഉയരാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.