TRENDING:

സാമ്പത്തിക ക്രമക്കേട്; തിരുവനന്തപുരത്ത് നേമം സഹകരണ ബാങ്കിലും ഭരണസമിതി അംഗങ്ങളുടെ വീടുകളിലും ഇ ഡി റെയ്ഡ്

Last Updated:

സിപിഎം ഭരണസമിതിയുടെ കാലത്ത് നൂറുകോടിയോളം രൂപയുടെ തിരിമറി നടന്നുവെന്നാണ് പരാതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സിപിഎം ഭരണസമിതി നൂറു കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്ന് പരാതിയിൽ നേമം സർവീസ് സഹകരണ ബാങ്കിൽ ഇ ഡി റെയ്ഡ്. ഭരണസമിതി അംഗങ്ങളുടെ വീടുകളിലും പരിശോധന നടക്കുകയാണ്. കൊച്ചിയിൽ നിന്നുള്ള ഇ ഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തുന്നത്. പ്രദേശത്ത് നാളുകളായി നിക്ഷേപകരുടെ കൂട്ടായ്മ വ്യാപകമായ പ്രതിഷേധം നടത്തിവരികയായിരുന്നു. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ആർ പ്രദീപ് കുമാർ, മുന്‍ ബാങ്ക് സെക്രട്ടറിമാരായ എ ആര്‍ രാജേന്ദ്ര കുമാര്‍, എസ് ബാലചന്ദ്രന്‍ നായര്‍ എന്നിവർ‌ അറസ്റ്റിലായിരുന്നു.
നേമം സർവീസ് സഹകരണ ബാങ്ക്
നേമം സർവീസ് സഹകരണ ബാങ്ക്
advertisement

34.26 കോടി രൂപ വായ്പനല്‍കിയ വകയില്‍ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കില്‍ ഈടായി രേഖയുളളൂവെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ ആകെ കിട്ടാനുള്ളത് 10.73 കോടി രൂപയാണ്. ഇതില്‍ 4.83 കോടി രൂപയ്ക്ക് മാത്രമേ രേഖകളുള്ളൂ. മുന്‍ സെക്രട്ടറിമാരായ എസ് ബാലചന്ദ്രന്‍ നായര്‍ 20.76 കോടി രൂപയുടെയും എ ആര്‍‌ രാജേന്ദ്ര കുമാര്‍ 31.63 കോടി രൂപയുടെയും എസ് എസ് സന്ധ്യ 10.41 കോടി രൂപയുടെയും ക്രമക്കേടുകള്‍ നടത്തിയെന്നായിരുന്നു കണ്ടെത്തൽ. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണസമിതി അംഗങ്ങള്‍ ഓരോരുത്തരും നഷ്ടം വരുത്തിയ കണക്കുകളും പുറത്തുവന്നിരുന്നു.

advertisement

പല ഭരണസമിതി അംഗങ്ങളും 3 കോടിയോളം രൂപ ബാങ്കിന് നഷ്ടമുണ്ടാക്കിയിരുന്നു. നിക്ഷേപം അമിതമായി ലഭിക്കാന്‍ സ്ഥിരനിക്ഷേപത്തിന് അധിക പലിശ നല്‍കുകയും വേണ്ടപ്പെട്ടവര്‍ക്ക് രേഖകളില്ലാതെ വായ്പ അനുവദിക്കുകയും ചെയ്തതാണ് വലിയ ബാധ്യതയുണ്ടാക്കിയത്. കഴിഞ്ഞ ദിവസം രാജേന്ദ്രനെ ബാങ്കിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ ക്രൈം ബ്രാഞ്ച് സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു എന്നാണ് സൂചന.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Enforcement Directorate (ED) is conducting a raid at the Nemom Service Cooperative Bank following a complaint that the CPM-led governing body committed financial irregularities amounting to approximately one hundred crore rupees. Inspections are also underway at the residences of the governing body members. The ED team conducting the search at the bank is from Kochi. For a long time, an association of depositors in the area had been staging widespread protests against these irregularities.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാമ്പത്തിക ക്രമക്കേട്; തിരുവനന്തപുരത്ത് നേമം സഹകരണ ബാങ്കിലും ഭരണസമിതി അംഗങ്ങളുടെ വീടുകളിലും ഇ ഡി റെയ്ഡ്
Open in App
Home
Video
Impact Shorts
Web Stories