TRENDING:

സംസ്ഥാന വ്യാപകമായി SDPI കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; പരിശോധന നടത്തുന്നത് ഡൽഹിയിൽ നിന്നുള്ള സംഘം

Last Updated:

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് SDPI ദേശീയ പ്രസിഡന്റ് എം.കെ.ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാന വ്യാപകമായി SDPI കേന്ദ്രങ്ങളിൽ ഇഡിയുടെ റെയ്ഡ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് SDPI ദേശീയ പ്രസിഡന്റ് എം.കെ.ഫൈസിയെ അറസ്റ്റ് ചെയ്തിന് പിന്നാലെയാണ് പരിശോധന .പാലക്കാട്ടും കോട്ടയത്തുമാണ് റെയ്ഡ് പുരോഗമിക്കുന്നത്.
News18
News18
advertisement

കോട്ടയത്ത്‌ എസ്ഡിപിഐ പ്രവർത്തകനായ വാഴൂർ ചാമംപതാൽ എസ്ബിടി ജംഗ്ഷനിൽ താമസിക്കുന്ന നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡിവിഷണൽ സെക്രട്ടറിയായിരുന്നു നിഷാദ്. ഇഡിയുടെ ഡൽഹി കോഴിക്കോട് സംഘങ്ങൾ സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്.

പാലക്കാട് ഒറ്റപ്പാലം പനമണ്ണയിലെ പ്രവാസി വ്യവസായിയുടെ വീട്ടിലും ഇഡിയുടെ പരിശോധന നടക്കുകയാണ്. കൊച്ചിയിൽ നിന്നുള്ള സംഘം  രാവിലെ ഏഴ് മണിക്കാണ് പരിശോധന തുടങ്ങിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഫൈസിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് നേരത്തെയും ഇഡി സംസ്ഥാന വ്യാപകമായി SDPI കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.രണ്ടാം ഘട്ടമായാണ് ഇപ്പോൾ റെയ്ഡ് നടത്തുന്നത്. സാമ്പത്തിക ഇടപാടുകളടക്കം പരിശോധിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് പരിശോധന.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാന വ്യാപകമായി SDPI കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; പരിശോധന നടത്തുന്നത് ഡൽഹിയിൽ നിന്നുള്ള സംഘം
Open in App
Home
Video
Impact Shorts
Web Stories