ശിക്ഷ വിധിച്ച സാഹചര്യത്തിൽ കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അദ്ധ്യായം XIV-A, ചട്ടം 77-A പ്രകാരമുള്ള തുടർ നടപടി സ്വീകരിച്ച് പത്മരാജനെ സേവനത്തിൽ നിന്നും നീക്കം ചെയ്യുന്നതിന് സ്കൂൾ മാനേജർക്ക് അടിയന്തിര നിർദ്ദേശം നൽകുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർറെ ചുമതലപ്പെടുത്തിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിഷയത്തിൽ സ്കൂൾ മാനേജർ സ്വീകരിച്ച നടപടികൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.
തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് കെ പത്മരാജന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ഇതിനു പുറമെ, പോക്സോ കേസ് പ്രകാരം രണ്ടുവകുപ്പുകളിലായി 40 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചിട്ടുണ്ട്. ആകെ രണ്ട് ലക്ഷം രൂപ പിഴയായി പ്രതി അടയ്ക്കണമന്ന് കോടതി വിധിച്ചു.
advertisement
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും ബലാത്സംഗ കുറ്റത്തിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പത്മരാജൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
