രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ എന്ന നിർദേശം വന്നിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച അന്തിമതീരുമാനം എടുത്തിട്ടില്ല. മിക്സഡ് ബെഞ്ചുകളും മിക്സഡ് ഹോസ്റ്റലുകളും എന്ന നിർദേശം ഒരിടത്തും നൽകിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളെല്ലാം പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം, ലിംഗപരമായ സവിശേഷത എന്നിവ മൂലം ഒരു കുട്ടിയും മാറ്റിനിർത്തപ്പെടരുത്. സ്ത്രീകള്‍ക്ക് നൽകി വരുന്ന പരിഗണനയും സംരക്ഷണവും ജെന്‍ഡർ ന്യൂട്രല്‍ ആശയങ്ങൾ വഴി നഷ്ടമാകുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
advertisement
മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശ്യം സർക്കാരിനില്ല. ബഹുസ്വരതയെയും വൈവിധ്യങ്ങളെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ നയം. കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം തുടങ്ങിയ പല സ്കൂളുകളിലും രാവിലെ 8ന് ക്ലാസ് നടക്കുന്നുണ്ട്. മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ പല സ്വകാര്യ സ്കൂളുകളിലും രാവിലെ 8 മണിയ്ക്കാണ് ക്ലാസ് തുടങ്ങുന്നത്.പൊതുയൂണിഫോം എന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കേരളത്തിലും കേരളത്തിനു പുറത്തുമുള്ള വിദ്യാഭ്യാസ വിദഗ്ധരെയും സർവകലാശാല പ്രഫസർമാരേയും കോളജ് അധ്യാപകരെയും സ്കൂൾ അധ്യാപകരെയും ഉൾപ്പെടുത്തി 26 ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിച്ചു. ഈ ഫോക്കസ് മേഖലകളെ സംബന്ധിച്ചുള്ള നിലപാട് രേഖകൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.