പട്ടാമ്പി വാടാനംകുറിശ്ശി സ്വദേശികളായ സുബൈർ, ഫവാസ്, നാസർ, ഷൊർണൂർ സ്വദേശി ഉമ്മർ ഫറൂഖ്, നെന്മാറ സ്വദേശികളായ വൈശാഖ്, നിഖിൽ, ശിവൻ, ആംബുലൻസ് ഡ്രൈവർ സുധീർ എന്നിവരാണ് മരിച്ചത്. വാടാനംകുറിശ്ശി സ്വദേശി ഷാഫി ഗുരുതര പരിക്കുകളോടെ പാലക്കാട് സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്.
പാലക്കാട് അപകടം: ആംബുലൻസിൽ ഉണ്ടായിരുന്നത് മറ്റൊരു അപകടത്തിൽപ്പെട്ടവരും വിഷം കഴിച്ച യുവാവും
നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രപോയതായിരുന്നു വാടാനംകുറിശ്ശിയിൽ നിന്നുള്ള സംഘം. ഇവർക്ക് നെന്മാറയിൽ വെച്ച് അപകടമുണ്ടായി. നെന്മാറ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നെന്മാറ ആശുപത്രിയിൽ അത്യാസന്ന നിലയിലുണ്ടായിരുന്ന നിഖിലിനെയും ഈ ആംബുലൻസിൽ കയറ്റി. നിഖിലിനൊപ്പം ഉണ്ടായിരുന്നവരായിരുന്നു വൈശാഖും ശിവനും. പാലക്കാട് എത്താൻ എട്ട് കിലോമീറ്റർ ബാക്കി നിൽക്കെ തണ്ണിശ്ശേരിയിൽ വെച്ച് മീൻ കയറ്റി വന്നിരുന്ന ലോറിയുമായി ആംബുലൻസ് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് പൂർണ്ണമായും തകർന്നു
advertisement
തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്നു മീൻ കയറ്റിയ ലോറി. ജനപ്രതിനിധികളുൾപ്പെടെ നൂറുകണക്കിനാളുകൾ ആശുപത്രിയിലെത്തിയിരുന്നു.
അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.