പാലക്കാട് അപകടം: ആംബുലൻസിൽ ഉണ്ടായിരുന്നത് മറ്റൊരു അപകടത്തിൽപ്പെട്ടവരും വിഷം കഴിച്ച യുവാവും
Last Updated:
നെല്ലിയാമ്പതിക്ക് സമീപമുണ്ടായ അപകടത്തിൽപ്പെട്ടവരെയുംകൊണ്ടുവന്ന ആംബുലൻസാണ് പാലക്കാട് നഗരത്തിന് എട്ടു കിലോമീറ്റർ ഇപ്പുറം തണ്ണിശേരിയിൽവെച്ച് അപകടത്തിൽപ്പെട്ടത്
പാലക്കാട്: തണ്ണിശേരി അപകടത്തിൽപ്പെട്ട ആംബുലൻസിൽ ഉണ്ടായിരുന്ന ഒമ്പതുപേരിൽ എട്ടുപേരും മരിച്ചു. നെല്ലിയാമ്പതിക്ക് സമീപമുണ്ടായ അപകടത്തിൽപ്പെട്ടവരെയുംകൊണ്ടുവന്ന ആംബുലൻസാണ് പാലക്കാട് നഗരത്തിന് എട്ടു കിലോമീറ്റർ ഇപ്പുറം തണ്ണിശേരിയിൽവെച്ച് അപകടത്തിൽപ്പെട്ടത്. മീൻ കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാടാനം കുറുശ്ശി സ്വദേശികളായ സുബൈർ, ഫവാസ്, നാസർ, ഷൊർണൂർ സ്വദേശി ഉമ്മർ ഫറൂഖ്, ശിവൻ, നെന്മാറ സ്വദേശി സുധീർ വൈശാഖ്, നിഖിൽഎന്നിവരാണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന ഷാഫി എന്നയാൾ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നെല്ലിയാമ്പതിയിൽ ടൂറിന് വന്ന അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ് വിളിച്ചു. എന്നാൽ മറ്റൊരു വാഹനം ലഭിക്കാത്തതിനാൽ വിഷം കഴിച്ച യുവാവുമായി നെൻമാറയിൽനിന്ന് പാലക്കാട്ടേക്ക് വന്ന ആംബുലൻസിലാണ് അപകടത്തിൽപ്പെട്ട സംഘത്തെയും കയറ്റിയത്. വിഷം കഴിച്ച യുവാവിന്‍റെ നില ഗുരുതരമായതിനാൽ അമിതവേഗത്തിലാണ് ആംബുലൻസ് പാലക്കാടേക്ക് വന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്.
BREAKING: പാലക്കാട്ട് വാഹനാപകടത്തിൽ എട്ടുമരണം; അപകടം ആംബുലൻസും മിനി ലോറിയും കൂട്ടിയിടിച്ച്
ലോറിയുമായി കൂട്ടിയിടിച്ച ആംബുലൻസ് പൂർണമായും തകരുകയായിരുന്നു. കൂട്ടിയിടിയിൽ ലോറിയും മുൻഭാഗവും തകർന്നു. അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷപെടുത്തിയത്. ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ആംബുലൻസിൽ ഉണ്ടായിരുന്നവരിൽ ഏറെയും അപകടസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ആംബുലൻസ് വെച്ചിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2019 4:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് അപകടം: ആംബുലൻസിൽ ഉണ്ടായിരുന്നത് മറ്റൊരു അപകടത്തിൽപ്പെട്ടവരും വിഷം കഴിച്ച യുവാവും