പൊളിറ്റിക്കൽ ഇസ്ലാമിന്റെ പാർട്ടിയാണ് ജമാഅത്തെ ഇസ്ലാമി. അവരോട് ആശയപരമായ വിയോജിപ്പ് മുനീർ പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മുനീറിന് സീറ്റ് നൽകാതിരുന്നത്. അദ്ദേഹത്തിന്റെ നിലപാട് ലീഗിന് അസംതൃപ്തി ഉണ്ടാക്കിയിരിക്കാേം. അനാരോഗ്യം കൊണ്ടാണ് മുനീറിനെ മത്സരിപ്പിക്കാത്തതെന്ന വാദത്തിൽ കഴമ്പില്ലെന്നും എളമരം കരീം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം സംബന്ധിച്ച് ഒരു പുസ്തകം തന്നെ എഴുതിയിരുന്നു. ആർഎസ്എസിനെ പോലെ മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് ജമാഅത്തെ ഇസ്ലാമിയുടേത്. അവർ ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമാണ്. ലീഗിലെ മുതിർന്ന നേതാക്കൾ നേരത്തെതന്നെ എതിർപ്പ് പ്രകടപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
മുനീറിനെ സാമ്പത്തിക തകർച്ചയിൽ എത്തിച്ചത് ലീഗാണെന്നും എളമരം കരീം ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെ ചൊല്ലി ലീഗ് - സിപിഎം വാക്പോര് തുടരുന്നതിനിടെയാണ് എളമര കരീമിന്റെ പ്രസ്താവന.
