ആശുപത്രി ആംബുലൻസിൽ അറ്റൻഡർ സാമ്പിളുകൾ എത്തിച്ച ശേഷം സ്റ്റെയർകേസിനു സമീപം വച്ചിട്ട് മടങ്ങി. പിന്നീട് പരിശോധനയ്ക്കായി ലാബ് ജീവനക്കാർ എത്തിയപ്പോഴാണ് സാമ്പിളുകൾ അവിടെ ഇല്ലെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രിക്കാരൻ മോഷ്ടിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ പത്തോളജി ലാബിന് വീഴ്ച പറ്റിയിട്ടില്ലെന്ന് വിഭാഗം മേധാവി ലൈല രാജി പ്രതികരിച്ചു. ലാബിൽ സാമ്പിളുകൾ എത്തിച്ച ശേഷമേ തനിക്ക് ഉത്തരവാദിത്തമുള്ളൂവെന്ന് അവർ വ്യക്തമാക്കി. സാധാരണ ലാബിനുള്ളിലാണ് സാമ്പിളുകൾ എത്തിക്കാറുള്ളതെന്നും ഇന്ന് എന്തുകൊണ്ടാണ് സ്റ്റെയർകേസിൽ വച്ചതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.
advertisement
സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയായ ആക്രിക്കാരനെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇയാളിൽ നിന്നും സാമ്പിളുകൾ കണ്ടെടുത്തു. പാഴ് വസ്തുക്കളാണെന്ന് കരുതിയാണ് എടുത്തതെന്നാണ് ആക്രിക്കാരൻ പോലീസിന് നൽകിയ മൊഴി.