സമരക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ചർച്ചയിൽ സർക്കാർ ഉറപ്പ് നൽകി. 1905 പേരുടെ ലിസ്റ്റിൽ ഉൾപ്പെട്ട 2017-ൽ 18 വയസ് തികഞ്ഞവർക്ക് ആനുകൂല്യം നൽകും. മറ്റു കാര്യങ്ങൾ പരിശോധിക്കാൻ കാസർഗോഡ് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ ജയരാജൻ ചര്‍ച്ചക്ക് ശേഷം പറഞ്ഞു.
Also read: 'ജെല്ലിക്കെട്ടിനെ എതിർക്കുമോ?' പിണറായിയെ പിന്തുണച്ച വിജയ് സേതുപതിക്ക് സൈബര്‍ ആക്രമണം
advertisement
വിദഗ്ധ സമിതി കണ്ടെത്തിയ എല്ലാവരെയും എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം ആരംഭിച്ചത്. ഇരകൾക്ക് നീതി തേടി കാസർകോട്ടെ അമ്മമാർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സങ്കടമാർച്ച് നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.
സാമൂഹിക പ്രവർത്തകയായ ദയാബായിയുടെ നേതൃത്വത്തിലാണ് എൻഡോസൾഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിച്ചത്.
