'ജെല്ലിക്കെട്ടിനെ എതിർക്കുമോ?' പിണറായിയെ പിന്തുണച്ച വിജയ് സേതുപതിക്ക് സൈബര്‍ ആക്രമണം

Last Updated:
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച തമിഴ് താരം വിജയ് സേതുപതിക്കെതിരെ സൈബര്‍ ആക്രമണം. ശബരിമല വിഷയത്തിലെ അതേ നിലപാട് ജെല്ലിക്കെട്ടില്‍ സ്വീകരിക്കുമോയെന്നാണ് താരത്തിന്റെ  ഔദ്യോഗിക ഫേസ്ബുക്ക് പേജിനു താഴെ കമന്റുമായി എത്തുന്നവരില്‍ ചിലര്‍ ചോദിക്കുന്നത്. വിജയ് സേതുപതിയുടെ സിനിമകള്‍ ബഹിഷ്‌ക്കരിക്കണമെന്ന തരത്തിലുള്ള ആഹ്വാനങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.
ഒരു ഭ്രാന്തന്‍ കളിയായ ജെല്ലിക്കെട്ടിനെക്കുറിച്ച് പറയില്ല കാരണം കൂടും കുടുക്കയുമെടുത്ത് പിണറായിയില്‍ വന്ന് താമസിക്കേണ്ടി വരുമെന്നാണ് ഒരാളുടെ കമന്റ്. ഇതിനിടെ സേതുപതിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് ശരിയാണെന്നും താന്‍ അദ്ദേഹത്തിന്‍രെ കടുത്ത ആരാധകനാണെന്നും വിജയ് സേതുപതി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരിക്കല്‍ ഒരു ചാനല്‍ പരിപാടിയില്‍ പിണറായിക്കൊപ്പം വേദി പങ്കിട്ടിട്ടതും താരം ഓര്‍ത്തെടുക്കുന്നുണ്ട്.
advertisement
'ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്ററെപ്പോലെയാണ് അദ്ദഹം വേദിയിലേക്കെത്തിയത്. അദ്ദേഹം എത്തിയതോടെ ബഹളം നിലച്ചു. എല്ലാവരും അനുസരണയുള്ളവരായി. പക്ഷെ അദ്ദേഹം വളരെ കൂള്‍ ആയിരുന്നു. ഏതു പ്രശ്‌നത്തെയും പക്വതയോടെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നതെന്നും വിജയ് സേതുപതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനെതിരെ സൈബര്‍ ആക്രമണത്തിന് ആഹ്വാനമുണ്ടായത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ജെല്ലിക്കെട്ടിനെ എതിർക്കുമോ?' പിണറായിയെ പിന്തുണച്ച വിജയ് സേതുപതിക്ക് സൈബര്‍ ആക്രമണം
Next Article
advertisement
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
  • ആർമി ലെഫ്റ്റനന്റായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ഏജന്റ് ആരവ് മാലിക് ഡൽഹിയിൽ അറസ്റ്റിലായി.

  • ആർമി യൂണിഫോം ഓൺലൈനായി വാങ്ങി, വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഡോക്ടറുടെ വിശ്വാസം നേടിയെന്ന് പോലീസ്.

  • മാലിക്കിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ആൾമാറാട്ടം കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ്.

View All
advertisement