വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളും കറൻസിയുടെ വരവും കൈമാറ്റവും പരിശോധിക്കുന്നതിനായാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവിധ രേഖകൾ പിടിച്ചെടുത്തു. ചർച്ച് അധികൃതർ ഇഡി റെയ്ഡില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2020 നവംബറിലും സമാനമായ റെയ്ഡ് ബിലിവേഴ്സ് ചർച്ചിലും ഇതുമായി ബന്ധപ്പെട്ടവരുടെ ഓഫീസുകളിലും ഇഡി നടത്തിയിരുന്നു. അന്ന് 13 കോടിയുടെ അനധികൃത പണം കണ്ടെത്തിയിരുന്നു. കൂടാതെ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ ഫണ്ടുകളായും സംഭാവനകളായും 2397 കോടി രൂപ എത്തിയിരുന്നതായും കണ്ടെത്തി.
advertisement
മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും വീണ്ടും പുതിയ വാഹനം; ഇന്നോവ കാറുകൾക്കായി 72 ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർമർ ആരിഫ് മുഹമ്മദ് ഖാനും പുതിയ വാഹനം അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്. ഡല്‍ഹിയിലെ ഉപയോഗത്തിനായാണ് ഇരുവർക്കും പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങുന്നത്. ഇതിനായി 72 ലക്ഷം രൂപ അനുവദിച്ചു.
ഗവർണറിനും മുഖ്യമന്ത്രിയ്ക്കുമായി അടുത്തിടെ ബെൻസും കിയ കാർണിവലും വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പുതിയ കാറുകൾ വാങ്ങുന്നത്. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് പുതിയ കിയ കാര്‍ണിവല്‍ 8എടി ലിമോസിന്‍ പ്ലസ് 7 കാര്‍ വാങ്ങിയത്.
കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസില ലിമോസിന്‍ കാറാണ് പുതുതായി വാങ്ങിയത്. ഇതിനായി 33.31 ലക്ഷം രൂപ ചെലവാക്കിയത്. നിലവിലുള്ള മൂന്ന് ക്രിസ്റ്റ കാറുകളും പുതുതായി വാങ്ങിയ കിയ കാര്‍ണിവലും മുഖ്യമന്ത്രിയുടെ പൈലറ്റ് എസ്‌കോര്‍ട്ട് ഡ്യൂട്ടിക്കാണെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.
85 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ ആണ് ഗവര്‍ണര്‍ക്കായി വാങ്ങിയത്. ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയാല്‍ വിഐപി പ്രോട്ടോക്കോള്‍ പ്രകാരം വാഹനം മാറ്റാം. രണ്ട് വര്‍ഷം മുമ്പ് 85 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തുനല്‍കിയിരുന്നത്.