ആലപ്പാട്: ഇ.പി. ജയരാജൻ മാപ്പ് പറയണമെന്ന് ചെന്നിത്തല
കടൽ നൽകുന്ന വലിയതോതിലുള്ള ധാതുസമ്പത്താണ് കൊല്ലം ജില്ലയുടെ തീരങ്ങളിലുള്ളതെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. നീണ്ടകര മുതൽ കായംകുളം വരെയുള്ള 16 കിലോമീറ്റർ നീളത്തിലാണ് ഈ ധാതുസമ്പത്തുള്ളത്. രാജാവിന്‍റെ ഭരണകാലം മുതൽ ഈ ധാതുസമ്പത്ത് ശേഖരിക്കുന്നതിന് ആവശ്യമായ നടപടികളുണ്ട്. അങ്ങനെയാണ് KMML, IREL എന്നിങ്ങനെ രണ്ടു സ്ഥാപനങ്ങളുണ്ടായത്. ഇപ്പോഴും ആ ധാതുസമ്പത്ത് മുഴുവനായി ശേഖരിക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ഇനിയും നിരവധിയാളുകൾക്ക് ധാതുമണൽ ഖനനത്തിലൂടെ തൊഴിൽ നൽകാനാകുമെന്നും മന്ത്രി പറഞ്ഞു.
advertisement
കരിമണൽ സംസ്ക്കരിച്ചശേഷം ബാക്കിവരുന്ന മണൽ മുഴുവൻ അവിടെ ഫിൽ ചെയ്യുകയാണെന്ന് മന്ത്രി പറഞ്ഞു. വിപുലമായ കരിമണൽ ഖനനത്തിലൂടെ പുതുച്ചേരി മികച്ച സമ്പത്ത് കൈവരിച്ചത്. അതുപോലെ നമുക്കും മികച്ച സമ്പത്ത് നൽകുന്നതാണ് ഈ ധാതുനിക്ഷേപം. ഇവിടുത്തെ ഖനനം അവസാനിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

