ആലപ്പാട്: ഇ.പി. ജയരാജൻ മാപ്പ് പറയണമെന്ന് ചെന്നിത്തല

Last Updated:
ആലപ്പുഴ: ആലപ്പാട് സമരത്തെ അപമാനിച്ച മന്ത്രി ഇ പി ജയരാജൻ മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പാട് സമരം ചെയ്യുന്നവർ മലപ്പുറത്തുകാരല്ല. ആ നാട്ടുകാരാണ്. ജനകീയ സമരം നടക്കുന്ന ആലപ്പാട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. സമരം ന്യായമാണെന്നും സമരക്കാരെ സർക്കാർ ചർച്ചയ്ക്ക് വിളിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ആലപ്പാട്ടെ ഖനനവിരുദ്ധ സമരത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നുള്ളവരെന്ന ആരോപണവുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല സൂനാമിയാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഖനനം നിയമപരമാണെന്നും നിര്‍ത്തിവയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു. ഖനനം നിയമപരമാണെന്നു കാട്ടി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് (ഐആര്‍ഇ) സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കെഎംഎംഎല്‍ എംഡി ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയെന്നും ജയരാജന്‍ പറഞ്ഞു.
advertisement
രാവിലെ എട്ട് മണിയോടെയാണ് ഖനന വിരുദ്ധ സമരഭൂമിയായ ആലപ്പാട് സന്ദർശിക്കാനായി പ്രതിപക്ഷനേതാവ് എത്തിയത്. ഐ ആർ ഇ എൽ നടത്തുന്ന ഖനനവും പ്രതിപക്ഷ നേതാവ് വിലയിരുത്തി. തുടർന്ന് സേവ് ആലപ്പാട് സമര പന്തൽ സന്ദർശിച്ചു. നിരാഹാര സത്യാഗ്രഹം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാവ് സി ആർ മഹേഷ് രാവിലെ നിരാഹാരം അവസാനിപ്പിക്കും. ഐ ആർ ഇ എൽ നടത്തുന്ന സീ വാഷിംഗ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്നാണ് കോൺഗ്രസിന്റെ നിലപാട്.
advertisement
ആലപ്പാട് ഖനനവിരുദ്ധ സമരം ശക്തമായതോടെ ജനുവരി 16ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നു. എന്നാൽ യോഗത്തിലേക്ക് സമരസമിതി പ്രതിനിധികളെ ആരെയും ക്ഷണിച്ചിട്ടില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പാട്: ഇ.പി. ജയരാജൻ മാപ്പ് പറയണമെന്ന് ചെന്നിത്തല
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement