വിവാദ വിഷയങ്ങളിൽ ഉൾപ്പെടെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച്ച ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചർച്ചയാക്കിയതിൽ ഗൂഢാലോചന ആണെന്നും. തന്റെ ഭാഗം കേൾക്കാതെയാണ് പാർട്ടി എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് തന്നെ നീക്കം ചെയ്തത്.
താനില്ലാത്ത സെക്രട്ടറിയേറ്റിൽ ആണ് വിഷയം ചർച്ച ചെയ്തത്. പദവി നഷ്ടപ്പെട്ടു എന്നതിൽ അല്ല പ്രയാസം. പാർട്ടി തന്നെ മനസ്സിലാക്കിയില്ല എന്നതാണ് എന്നും ആത്മകഥയിൽ പറയുന്നു. ഇന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചും ബുക്കിൽ പരാമർശം. ഡോ.പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയതിലും അതൃപ്തി. സരിൻ ഒരു സ്വതന്ത്ര വയ്യാവേലിയാണെന്നാണ് പരാമർശം.കൂടാതെ ചേലക്കരയിൽ അൻവറിന്റെ സ്ഥാനാർത്ഥി എൽഡിഎഫിനും ദോഷമുണ്ടാക്കുമെന്നു പുസ്തകത്തിൽ പറയുന്നു.
advertisement
കേന്ദ്ര കമ്മിറ്റി അംഗമായ തനിക്കെതിരെ തീരുമാനമെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ് ഈ വിഷയത്തിൽ പറയാനുള്ളത് കേന്ദ്ര കമ്മിറ്റി അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഉണ്ടാകേണ്ടത് അവിടെയാണ്. ഉൾപാർട്ടി ചർച്ചയിൽ പറയേണ്ടത് അവിടെ പറയുക എന്നതാണ് കമ്മ്യൂണിസ്റ്റ് ധർമ്മം. എന്നാൽ ഈ വിഷയത്തിൽ പാർട്ടിയെടുത്ത തീരുമാനം അണികൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും പരാമർശം. അതേസമയം എന്തെല്ലാം വിമർശനങ്ങൾ ഉണ്ടായാലും പാർട്ടിക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും ഇപി വ്യക്തമാക്കി.
ബിജെപിയിൽ ചേരുമെന്ന കഥയ്ക്ക് പിന്നിൽ ശോഭാ സുരേന്ദ്രൻ ആണ്. ശോഭ സുരേന്ദ്രനെ ഒരു തവണ മാത്രമാണ് കണ്ടിട്ടുള്ളത് അതും ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ വച്ചായിരുന്നു. മകന്റെ ഫോണിൽ പലതവണ വിളിച്ചെങ്കിലും അവൻ ഫോണെടുത്തില്ല. ദല്ലാൽ നന്ദകുമാറിനൊപ്പം ആണ് പ്രകാശ് ജാവദേക്കർ വീട്ടിലേക്കു വന്നത്. തീർത്തും അവിചാരിതവും അപ്രതീക്ഷിതമായിരുന്നു ആ സന്ദർശനമെന്നും ആത്മകഥയിൽ വ്യക്തമാക്കുന്നു. ഇഎംഎസിനൊപ്പം ഉള്ള ഇപിയുടെ ചിത്രമാണ് ആത്മകഥയുടെ കവർപേജ് ആയി നൽകിയിട്ടുള്ളത്.