TRENDING:

ജവാൻ ഉത്പാദനം കൂട്ടാൻ ആലോചിക്കുന്നതായി എക്സൈസ് മന്ത്രി

Last Updated:

ഒരു ലിറ്റർ ജവാൻ ഉത്പാദിപ്പിക്കുമ്പോൾ നഷ്ടം 3.5 രൂപ. വില കൂട്ടേണ്ടി വരുമെന്നും എക്സൈസ് മന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിന്റെ ക്ഷാമം നേരിടുകയും, മദ്യത്തിന്റെ ഉത്പാദന ചെലവ് (production cost of liqour) കൂടുകയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്. സ്പിരിറ്റ് വില ഉയർന്നതാണ് പ്രധാന കാരണം. നിലവിൽ മദ്യവില കൂട്ടുന്ന കാര്യം തീരുമാനിച്ചിട്ടില്ല എങ്കിലും വില കൂട്ടേണ്ടിവരും എന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. അല്ലെങ്കിൽ കമ്പനികൾക്കും നഷ്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement

സർക്കാർ നിർമ്മിക്കുന്ന മദ്യത്തിലും നഷ്ടമാണ്. നിലവിൽ ഒരു ലിറ്റർ ജവാൻ ഉത്പാദിപ്പിക്കുമ്പോൾ നഷ്ടം 3.5 രൂപയാണ്. ഇതിനാൽ ഉത്പാദനം കുറഞ്ഞിട്ടുണ്ട്. വിപണിയിൽ വില കുറഞ്ഞ മദ്യം ലഭിക്കാത്തതിനാൽ ഉത്പാദനം കൂട്ടും. സംസ്ഥാനത്ത് ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന് ബെവ്‌കോ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. സ്പിരിറ്റിന്റെ വില കൂടിയ പശ്ചാത്തലത്തിലാണ് ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

ജവാന്‍ റമ്മിന്റെ വില 10 ശതമാനം കൂട്ടണമെന്നാണ് ബെവ്‌കോ എം.ഡി.യുടെ ശുപാര്‍ശ. ഇപ്പോള്‍ ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് 600 രൂപയാണ് വില. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്ത് പലയിടത്തും ബാറുകളിലും ബവ്റിജസ് ഔട്ട്ലറ്റുകളിലും വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്ത സ്ഥിതിയാണ്. വിലകൂടിയ ബ്രാൻഡുകൾ മാത്രമാണ് പലയിടത്തും ഉള്ളത്.

advertisement

കേരളത്തിൽ സ്പിരിറ്റ് ഉൽപ്പാദനം ഇല്ല. ഒരു മാസം  മുന്‍പ് വരെ ഒരു ലിറ്റർ സ്‌പിരിറ്റ് കേരളത്തിലെത്തുമ്പോഴുള്ള വില ലിറ്ററിനു 53 രൂപവരെയായിരുന്നു. ഇപ്പോഴത് 70 രൂപയ്ക്കു മുകളിലായി. ഒരു കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കാൻ ഉൽപ്പാദകർക്ക് 60 രൂപ കൂടുതൽ വേണ്ടി വരും. കേരള സർക്കാര്‍ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ഉൽപ്പാദിപ്പിക്കുന്ന ജവാൻ റമ്മിനായി 57 രൂപയ്ക്കാണ് ഒരു ലിറ്റർ സ്പിരിറ്റ് വാങ്ങിയിരുന്നത്. ഇപ്പോഴത് ലിറ്ററിന് 75 രൂപയായി. കേരളത്തിലേക്കു സ്പിരിറ്റ് എത്തുന്ന ഇതര സംസ്ഥാനങ്ങളിൽ ഉൽപ്പാദനം കുറഞ്ഞതാണ് തിരിച്ചടിയായത്.

advertisement

മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിൽ സ്പിരിറ്റെത്തുന്നത്. അവിടെയുള്ള കമ്പനികൾ വില കൂട്ടിയതാണ് തിരിച്ചടിയായത്. തീരെ വിലകുറഞ്ഞ മദ്യത്തിനു മാത്രമാണ് ക്ഷാമം ഉള്ളതെന്നും മറ്റുള്ള മദ്യത്തിനു ക്ഷാമമില്ലെന്നുമാണ് ബെവ്കോയുടെ വിശദീകരണം.

അതേസമയം, സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വ്യാജ മദ്യത്തിനെതിരെ ജാഗ്രത വേണമെന്ന് എക്സൈസ് മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ അബ്കാരി കേസുകളിലെ പ്രതികളെ നിരീക്ഷിക്കാനും വ്യാജവാറ്റ് നേരത്തെ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കാനും എക്സൈസ് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്.

advertisement

Summary: Excise Minister has hinted about a possible rise in prices for Jawan rum in the state owing to increase in production rates. The state is currently on a severe short supply of alcohol at a cheaper rate

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജവാൻ ഉത്പാദനം കൂട്ടാൻ ആലോചിക്കുന്നതായി എക്സൈസ് മന്ത്രി
Open in App
Home
Video
Impact Shorts
Web Stories